08:14am 10 November 2026
NEWS
നടൻ മമ്മൂട്ടിയുടെ ജീവചരിത്രം ബിരുദ വിദ്യാർത്ഥികൾക്ക് പഠനവിഷയം
01/07/2025  12:46 PM IST
nila
നടൻ മമ്മൂട്ടിയുടെ ജീവചരിത്രം ബിരുദ വിദ്യാർത്ഥികൾക്ക് പഠനവിഷയം

നടൻ മമ്മൂട്ടിയുടെ ജീവിതം ഇനി ബിരുദ വിദ്യാർത്ഥികൾക്ക് പഠനവിഷയം. മഹാരാജാസ് കോളജിൻറെ സിലബസിലാണ് മമ്മൂട്ടിയുടെ ജീവിതവും  ഇടംപിടിച്ചത്. രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർഥികളുടെ മലയാളസിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതവും ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവചരിത്രവും മലയാള സിനിമയ്ക്ക് താരം നൽകിയ സംഭാവനകളുമാണ് സിലബസിൽ ഉള്ളത്. 

സെൻസിങ്ങ് സെല്ലുലോയിഡ്– മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയെക്കുറിച്ചുള്ള ഭാഗം. ചലച്ചിത്ര താരങ്ങളായ സത്യൻ, പ്രേംനസീർ, മധു, മോഹൻലാൽ, ജയൻ, ഷീല, ശാരദ തുടങ്ങിയവരും അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ ഉൾപ്പടെയുള്ള സംവിധായകരും സെൻസിങ്ങ് സെല്ലുലോയിഡ്– മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിൽ ഉൾപ്പെടുന്നുണ്ട്. 

അതേസമയം, ദാക്ഷായണി വേലായുധൻറെ ജീവിതവും കോളജിന്റെ പുതിയ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിർമാണ സഭയിലെ വനിത അംഗമായിരുന്ന ദാക്ഷായണി വേലായുധനെക്കുറിച്ചുള്ള ഭാഗം. ദാക്ഷായണി വേലായുധനും മമ്മൂട്ടിയും മഹാരാജാസ് കോളജിലെ പൂർവ വിദ്യാർത്ഥികളാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img