NEWS
മമ്മുട്ടിയുടെ ഭാര്യ പിതാവ്
നിര്യാതനായി
നിര്യാതനായി
11/06/2025 12:20 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

മട്ടാഞ്ചേരി: സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ്റെ മകൻ പി.എസ്.അബു (90) നിര്യാതനായി.
വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം.
മുൻ സി.ഐ.ടി.യു വിഭാഗം മലഞ്ചരക്ക് കണ്‍വീനറായിരുന്നു.
കബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ.
മാതാവ്: പരേതയായ ആമിന.
ഭാര്യ:പരേതയായ നബീസ.
മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്.
മരുമക്കൾ: മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










