01:27am 24 September 2026
NEWS
മമ്മൂട്ടിയുടെ മേള
22/09/2026  12:45 PM IST
ജി.കെ
മമ്മൂട്ടിയുടെ മേള


 നിതീഷ്  സഹദേവ് സംവിധാനം ചെയ്യുകയും മമ്മൂട്ടി നായകനായി അഭിനയിക്കുകയും ചെയ്യുന്ന മേള എന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കാരക്കുടിയിൽ പൂർത്തിയായിരിക്കുന്നു. സെക്കൻഡ് ഷെഡ്യൂൾ ചിത്രീകരണം നാളെ എറണാകുളത്ത് ആരംഭിക്കും. ഈ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്യുന്നത് സെപ്റ്റംബർ 27 ന്  ആയിരിക്കും. 

ഇന്ന് മമ്മൂട്ടി ഗുജറാത്തിലാണുള്ളത്. അവിടെ കെവാദിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും മമ്മൂട്ടി ദേശീയ പുരസ്കാരം ഏറ്റുവാങ്ങും. 

"മേള' എന്ന സിനിമ സർക്കസ് കലാകാരന്മാരുടെ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ദേവലോകം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി അഭിനയിച്ചത് കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന സിനിമയിലായിരുന്നു. സർക്കസ് കലാകാരന്മാരുടെ കഥ പറഞ്ഞ ആ സിനിമയിൽ മമ്മൂട്ടി ഒരു ബൈക്ക് ജംബറായിട്ടാണ് അഭിനയിച്ചത്. 
കെ.ജി. ജോർജിന്‍റെ മേള സിനിമയുടെ തുടർച്ചയായിട്ടോ, ആ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായിട്ടോ പുതിയ    മേളക്ക്  യാതൊരു ബന്ധവുമില്ല.
 സർക്കസ് കലാകാരന്മാരുടെ കഥ പറഞ്ഞ മേള മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിലൊന്നായിരുന്നതുകൊണ്ട് തന്നെ പുതിയ സർക്കസ് കഥയ്ക്കും ആ പേര് തന്നെയിട്ടു എന്ന് മാത്രം. ഏകദേശം ഒരു മാസക്കാലം മമ്മൂട്ടി ഈ സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഉണ്ടാകും. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img