09:55pm 14 November 2026
NEWS
മെഗാ പോരാട്ടത്തിന് കളമൊരുങ്ങി; മമ്മൂട്ടിയുടെ 'മേള'യും മോഹൻലാലിന്റെ അനൂപ് സത്യൻ ചിത്രവും ഏപ്രിൽ വിഷു റിലീസിന്
14/11/2026  10:06 AM IST
സുരേഷ് വണ്ടന്നൂർ
മെഗാ പോരാട്ടത്തിന് കളമൊരുങ്ങി; മമ്മൂട്ടിയുടെ മേളയും മോഹൻലാലിന്റെ അനൂപ് സത്യൻ ചിത്രവും ഏപ്രിൽ വിഷു റിലീസിന്

 

 


 മലയാള സിനിമാ ലോകത്ത് വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഏറെക്കാലത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡ്ലജൻഡ് മോഹൻലാലും നേർക്കുനേർ എത്തുന്ന വിഷു-ഏപ്രിൽ സീസൺ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാകാനാണ് സാധ്യത. മമ്മൂട്ടിയുടെ പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമായ 'മേള'യും മോഹൻലാൽ - അനൂപ് സത്യൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ഫീൽ ഗുഡ് ചിത്രവുമാണ് ഈ ഉത്സവ സീസണിൽ ഏറ്റുമുട്ടുന്നത്.
​മമ്മൂട്ടിയുടെ മാസ് അവതാരവുമായി 'മേള'
​നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'മേള' ഏപ്രിൽ 1-ന് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ആക്ഷനും കോമഡിയും മാസ് രംഗങ്ങളും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ പുതിയൊരു മാസ് അവതാരത്തിനാണ് വഴിയൊരുക്കുന്നത്. 46 വർഷങ്ങൾക്കിപ്പുറം 'മേള' എന്ന പേരിൽ ഒരു സിനിമയിൽ മമ്മൂട്ടി വീണ്ടും നായകനാകുന്നു എന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്നാണ്.
​മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. നിലവിൽ തൃശൂരിൽ പുരോഗമിക്കുന്ന ചിത്രീകരണം ഈ മാസം ഒടുവോടെ പൂർത്തിയാകും.
​മോഹൻലാൽ - അനൂപ് സത്യൻ ഫീൽ ഗുഡ് ചിത്രം
​മറ്റൊരു പ്രധാന റിലീസായി മോഹൻലാൽ - അനൂപ് സത്യൻ ചിത്രവും വിഷുവിനെത്തുന്നു. ഫീൽ ഗുഡ് എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും അനൂപ് സത്യൻ തന്നെയാണ് നിർവ്വഹിക്കുന്നത്. 'ഒപ്പ'ത്തിനു ശേഷം മോഹൻലാൽ വീണ്ടും കുട്ടികൾക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
​മുകേഷ്, സംഗീത് പ്രതാപ്, അജു വർഗീസ്, രാജേഷ് മാധവൻ, ഇവ തെന്നൽ തുടങ്ങിയ പ്രമുഖർക്കൊപ്പം മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'ഘ 368' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അനൂപിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്. ഷഹ്നാദ് ജലാൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം ആണ്.
​ഏപ്രിലിൽ തിയേറ്ററുകൾ ഇളകിമറിയും
​മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങളുടെ ക്ലാഷിന് പുറമെ, മറ്റ് ചില വലിയ റിലീസുകളും ഏപ്രിൽ മാസത്തിനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിവിൻ പോളി നായകനായി നവാഗതനായ നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രവും (മാർച്ച് അവസാനവാരമോ ഏപ്രിലിലോ റിലീസ് പ്ലാൻ ചെയ്യുന്നു), നസ്ലിൻ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും ഏപ്രിൽ റിലീസ് ഉറപ്പിച്ചുകഴിഞ്ഞു. മൊത്തത്തിൽ വൻ താരനിരയണിനിരക്കുന്ന ഏപ്രിൽ - വിഷു സീസൺ മലയാള സിനിമയ്ക്ക് വലിയൊരു ബോക്സ് ഓഫീസ് വസന്തമായിരിക്കുമെന്ന് ഉറപ്പാണ്. വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഏറെക്കാലത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡ്ലജൻഡ് മോഹൻലാലും നേർക്കുനേർ എത്തുന്ന വിഷു-ഏപ്രിൽ സീസൺ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാകാനാണ് സാധ്യത. മമ്മൂട്ടിയുടെ പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമായ 'മേള'യും മോഹൻലാൽ - അനൂപ് സത്യൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ഫീൽ ഗുഡ് ചിത്രവുമാണ് ഈ ഉത്സവ സീസണിൽ ഏറ്റുമുട്ടുന്നത്.
​മമ്മൂട്ടിയുടെ മാസ് അവതാരവുമായി 'മേള'
​നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'മേള' ഏപ്രിൽ 1-ന് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ആക്ഷനും കോമഡിയും മാസ് രംഗങ്ങളും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ പുതിയൊരു മാസ് അവതാരത്തിനാണ് വഴിയൊരുക്കുന്നത്. 46 വർഷങ്ങൾക്കിപ്പുറം 'മേള' എന്ന പേരിൽ ഒരു സിനിമയിൽ മമ്മൂട്ടി വീണ്ടും നായകനാകുന്നു എന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്നാണ്.
​മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. നിലവിൽ തൃശൂരിൽ പുരോഗമിക്കുന്ന ചിത്രീകരണം ഈ മാസം ഒടുവോടെ പൂർത്തിയാകും.
​മോഹൻലാൽ - അനൂപ് സത്യൻ ഫീൽ ഗുഡ് ചിത്രം
​മറ്റൊരു പ്രധാന റിലീസായി മോഹൻലാൽ - അനൂപ് സത്യൻ ചിത്രവും വിഷുവിനെത്തുന്നു. ഫീൽ ഗുഡ് എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും അനൂപ് സത്യൻ തന്നെയാണ് നിർവ്വഹിക്കുന്നത്. 'ഒപ്പ'ത്തിനു ശേഷം മോഹൻലാൽ വീണ്ടും കുട്ടികൾക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
​മുകേഷ്, സംഗീത് പ്രതാപ്, അജു വർഗീസ്, രാജേഷ് മാധവൻ, ഇവ തെന്നൽ തുടങ്ങിയ പ്രമുഖർക്കൊപ്പം മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'ഘ 368' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അനൂപിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്. ഷഹ്നാദ് ജലാൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം ആണ്.
​ഏപ്രിലിൽ തിയേറ്ററുകൾ ഇളകിമറിയും
​മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങളുടെ ക്ലാഷിന് പുറമെ, മറ്റ് ചില വലിയ റിലീസുകളും ഏപ്രിൽ മാസത്തിനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിവിൻ പോളി നായകനായി നവാഗതനായ നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രവും (മാർച്ച് അവസാനവാരമോ ഏപ്രിലിലോ റിലീസ് പ്ലാൻ ചെയ്യുന്നു), നസ്ലിൻ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും ഏപ്രിൽ റിലീസ് ഉറപ്പിച്ചുകഴിഞ്ഞു. മൊത്തത്തിൽ വൻ താരനിരയണിനിരക്കുന്ന ഏപ്രിൽ - വിഷു സീസൺ മലയാള സിനിമയ്ക്ക് വലിയൊരു ബോക്സ് ഓഫീസ് വസന്തമായിരിക്കുമെന്ന് ഉറപ്പാണ്.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img