12:14am 28 May 2026
NEWS
പ്രതീപ് രംഗനാഥന് വീണ്ടും ജോഡിയാകുന്ന മമിതാ ബൈജു..
27/05/2026  04:37 PM IST
Cinema desk
പ്രതീപ് രംഗനാഥന് വീണ്ടും ജോഡിയാകുന്ന മമിതാ ബൈജു..

 

തമിഴിൽ രവി മോഹൻ നായകനായി അഭിനയിച്ച ‛കോമാളി' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥൻ, പിന്നീട് ‛ലവ് ടുഡേ' എന്ന ചിത്രം മുഖേന ഹീറോയായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം സൂപ്പർഹിറ്റായി 100 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു.  പിന്നീട് അശ്വത് മാരിമുത്തു സംവിധാനം ചെയ്ത 'ഡ്രാഗൺ', കീർത്തിസ്വരൻ സംവിധാനം ചെയ്ത 'ഡ്യൂഡ്' എന്നീ ചിത്രങ്ങളിൽ തുടർച്ചയായി നായകനായി അഭിനയിച്ചു. ഈ ചിത്രങ്ങൾക്കും  നല്ല സ്വീകരണം ലഭിച്ചു. ഇതിന് അടുത്തതായി വിക്നേഷ് ശിവൻ സംവിധാനത്തിൽ പ്രദീപ് രംഗനാഥൻ  നായകനായി അഭിനയിച്ച ‛ലവ് ഇൻസൂറൻസ് കമ്പനി' എന്ന ചിത്രം ഈയിടെ റിലീസായി. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധ നേടുകയുണ്ടായില്ല.  
   അടുത്തതായി, 'ഡ്രാഗൺ' എന്ന ചിത്രം നിർമ്മിച്ച 'എ.ജിഎസ്' എന്റർടൈൻമെന്റ് കമ്പനി    നിർമ്മിക്കുന്ന ഒരു ചിത്രത്തിലാണ് പ്രതീപ് രംഗനാഥൻ അഭിനയിക്കാനിരിക്കുന്നത്. ഇതോടൊപ്പം സ്വന്തമായി ഒരു സിനിമ നിർമ്മാണ കമ്പനിയും തുടങ്ങി ഒരു ചിത്രം സംവിധാനം ചെയ്തു നിർമ്മിച്ച് അതിൽ  നായകനായും അഭിനയിക്കാൻ പ്രതീപ് രംഗനാഥൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രത്തിൽ 'ഡ്യൂഡ്' എന്ന സിനിമയിൽ തന്നോടൊപ്പം നായകിയായി അഭിനയിച്ച മമിതാ ബൈജുവിനെയാണത്രെ പ്രതീപ് രംഗനാഥൻ നായകിയാക്കുന്നത്. ഇതിന്റെ പ്രാരംഭ ജജോലികൾ നടന്നു വരികയാണെന്നും, അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെമെന്നും പറയപ്പെടുന്നുണ്ട്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img