NEWS
തൃശൂരിൽ വീസ തട്ടിപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ
30/07/2025 12:45 PM IST
nila

തൃശൂരിൽ വീസ തട്ടിപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ. എറണാകുളം കളമശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), രേഷ്മ (35) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്തു നിന്നാണ് ഇവരെ വാടാനപ്പള്ളി പൊലീസ് പിടികൂടിയത്.
ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയുടെ പരാതിയിലാണ് ദമ്പതികൾ അറസ്റ്റിലായത്. 2022ലാണ് കേസിനാസ്പദമായ സംഭവം. മാൾട്ടയിലേക്ക് വർക്കിങ് വീസ നൽകാമെന്നു പറഞ്ഞ് 5.50 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











