02:14pm 22 September 2026
NEWS
മലേ​ഗാവ് സ്ഫോടനക്കേസിൽ ബിജെപി നേതാവ് പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
31/07/2025  11:59 AM IST
nila
മലേ​ഗാവ് സ്ഫോടനക്കേസിൽ ബിജെപി നേതാവ് പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

മലേ​ഗാവ് സ്ഫോടനക്കേസിൽ ബിജെപി നേതാവ് പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയുടെ നടപടി. ബിജെപി നേതാവും മുൻ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂർ, മുൻ സൈനിക ഉദ്യോഗസ്ഥൻ ലെഫ്. കേണൽ പ്രസാദ് പുരോഹിത്, വിരമിച്ച മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയാണ് വെറുതെവിട്ടത്. 

സ്ഫോടനം നടന്ന് 17 വർഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. 2008 സെപ്റ്റംബർ 29-നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപം സ്ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 

എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എൻ‌ഐ‌എ കണ്ടെത്തിയത്. 323 സാക്ഷികളിൽ 37 പേർ കൂറുമാറിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img