06:04pm 12 November 2026
NEWS
മാൽഡീവിയൻ ഇന്ത്യൻ ഓപ്പറേഷൻ 18 വർഷം പൂർത്തിയാക്കി
14/04/2026  03:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാൽഡീവിയൻ ഇന്ത്യൻ ഓപ്പറേഷൻ 18 വർഷം പൂർത്തിയാക്കി

മാലിദ്വീപ് ദേശീയ എയർലൈൻ കമ്പനിയായ മാൽഡീവിയൻ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് 18 വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി കമ്പനി പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രധാന പാർട്ണർമാർ, സഹപ്രവർത്തകർ, ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ ദീർഘകാലം കമ്പനിയിൽ സേവനം അനുഷ്ഠിച്ച ജീവനക്കാർക്കും പാർട്ണർമാർക്കും പുരസ്കാര വിതരണം നടത്തി.

നിലവിൽ മാൽഡീവിയൻ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് അഞ്ച് പ്രതിവാര സർവീസുകൾ നടത്തുന്നു. കഴിഞ്ഞ പതിനെട്ട് വർഷത്തിനിടെ ഈ റൂട്ടുകൾ പ്രധാന വിപണികളിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്തുന്നതിനും മാലിദ്വീപും ഇന്ത്യയിലെ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചതായി കമ്പനി അറിയിച്ചു. ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, മെഡിക്കൽ രംഗങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്കുള്ള പിന്തുണയ്ക്കൊപ്പം ഇരു അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കമ്പനി സംഭാവന നൽകുകയുണ്ടായി.

ഇന്ത്യയിലേക്കുള്ള മാൽഡീവിയന്റെ സേവനം മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ശക്തമായ പ്രാദേശിക ബന്ധങ്ങൾ നിലനിർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുമുള്ള പ്രതിബദ്ധതയെ അടിവരയിടുന്നതായി  കമ്പനി അറിയിച്ചു. മാലിദ്വീപിലെ ഏറ്റവും വലിയ ആഭ്യന്തര ശൃംഖലയുള്ള എയർലൈൻയായ മാൽഡീവിയൻ ഇന്ത്യയിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് രാജ്യത്തിനകത്തുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സൗകര്യപ്രദമായ കണക്ഷനുകളും നൽകി വരുന്നു. കഴിഞ്ഞ 18 വർഷങ്ങളായി ഇന്ത്യ മാൽഡീവിയന്റെ അന്താരാഷ്ട്ര യാത്രയുടെ അവിഭാജ്യ ഘടകമാണെന്ന് മാൽഡീവിയൻ മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം ഇയ്യാസ് പറഞ്ഞു. വിമാന സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കുക വഴി മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ സംഭാവന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img