
കൊച്ചി: ഇന്ത്യയുമായുള്ള സാംസ്കാരിക, വിനോദ സഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം മലേഷ്യയുടെ ഡയറക്ടർ ജനറൽ ദാതുക് മനോഹരൻ പെരിയസാമി നയിക്കുന്ന പ്രതിനിധി സംഘം സംസ്ഥാനത്ത് ടൂറിസം മേള സംഘടിപ്പിച്ചു. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാാണ് മേള നടന്നത്. ഹൈദരാബാദ്, ബാംഗളൂരു, കൊച്ചി എന്നീ പ്രധാന നഗരങ്ങൾ സന്ദർശിക്കുന്ന സംഘത്തിൽ മലേഷ്യയിൽ നിന്നുള്ള 62 ടൂറിസം സേ വനദാതാക്കളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
ടൂർ, ബിസിനസ് മീറ്റ്, സമ്മേളനങ്ങൾ, എക്സിബിഷൻ, വിവാഹം, ഷോപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മലേഷ്യ ഒരുക്കുന്ന ടൂറിസം പാക്കേജുകളുടെ പ്രചാരണമാണ് സംഘം സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.
2024-ൽ, ഇന്ത്യയിൽ നിന്ന് പത്ത് ലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യ സന്ദർശിച്ചത്. ഇതിൽ 50%-ത്തിലധികം പേർ ദക്ഷിണേന്ത്യയിൽ നിന്നാണ്.
151 പ്രതിവാര വിമാന സർവീസുകൾ വഴി 26,686 സീറ്റുകളണ് മലേഷ്യ സന്ദർശനത്തിന് ആഴ്ച്ചയിൽ ഉള്ളത്. ചെന്നൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും പെനാങ്ങിലേക്കും ലങ്കാവിയിലേക്കും ഇൻഡിഗോ എയർലൈൻസ് അടുത്തിടെ പുതിയ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് പ്രയോജനം ചെയ്യും.
ഇന്ത്യ മലേഷ്യ ടൂറിസം വളർച്ചയ്ക്ക് ഇരുപത് വർഷത്തിലേറയുള്ള അഭിമാനകരമായ വളർച്ചയുടെ ചരിത്രമുണ്ട്. 2026 "വിസിറ്റ് മലേഷ്യ ഇയർ" ആയി ആചരിക്കുമ്പോൾ 1.6 ദശലക്ഷം ഇന്ത്യൻ യാത്രികരെയാണ് മലേഷ്യ ലക്ഷ്യമിടുന്നത്. എല്ലാ യാത്രക്കാർക്കും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മനോഹരമായ സന്ദർശന കേന്ദ്രങ്ങളും മലേഷ്യ ഒരുക്കുന്നുണ്ട്, ദാതുക് മനോഹരൻ പെരിയസാമി പറഞ്ഞു.
അത്യാധുനിക കൺവെൻഷൻ സെന്ററുകൾ, ആഡംബര ഹോട്ടലുകൾ, അന്താരാഷ്ട്ര സമ്മേളനങ്ങളും ബിസിനസ് പരിപാടികളും നടത്തുന്നതിനുള്ള പ്രൊഫഷണൽ സേവനങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളും കാര്യക്ഷമമായ കണക്റ്റിവിറ്റിയും മലേഷ്യയുടെ ടൂറിസം ഓഫറിലുണ്ട്.
ഇന്ത്യൻ ദമ്പതികൾ അവരുടെ സ്വപ്ന വിവാഹങ്ങൾക്ക് മലേഷ്യയെ കൂടുതലായി തിരഞ്ഞെടുക്കുന്നുണ്ട്. ബീച്ചുകളും, ആഡംബര ഹോട്ടലുകളും, അവിസ്മരണീമായ ആഘോഷങ്ങളും, ലോകോത്തര സേവനങ്ങളും ഉൾപ്പെട്ടവിവാഹ ടൂറിസം മലേഷ്യയിൽ അതിവേഗം വളരുന്ന ഒരു മേഖലയാണെന്ന് ദാതുക് മനോഹരൻ പെരിയസാമി പറഞ്ഞു.
ഹൈദരാബാദ്, ബാംഗ്ലൂർ, കൊച്ചി എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങൾ കൂട്ടിയിണക്കിയുള്ള ടൂറിസം പദ്ധതിയെ കുറിച്ച് ടൂറിസം മലേഷ്യയുടെ ചെന്നൈ ഡയറക്ടർ ഹിഷാമുദ്ദീൻ മുസ്തഫ
വിശദീകരിച്ചു. 84 പ്രതിവാര വിമാന സർവീസുകളും ആഴ്ചയിൽ 12,395 സീറ്റുകളുമാണ് ദക്ഷിണേന്ത്യൻ യാത്രക്കാർക്ക് മലേഷ്യ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം മലേഷ്യ എന്ന പേരിലും അറിയപ്പെടുന്നമലേഷ്യ ടൂറിസം പ്രൊമോഷൻ ബോർഡ്, മലേഷ്യയുടെ ടൂറിസം, കലാ-സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയാണ്.
കൂടുതൽ വിവരങ്ങൾക്ക്, ടൂറിസം മലേഷ്യയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, ടിക് ടോക്ക് എന്നിവയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കുക.
Photo caption : ടൂറിസം മലേഷ്യ മേളയുടെ പത്രസമ്മേളനത്തിൽ ടൂറിസം മലേഷ്യഡയറക്ടർ ഹിഷാമുദ്ദീൻ മുസ്തഫ; മലേഷ്യൻ ഇന്ത്യൻ ടൂർ ട്രാവൽ അസി.പ്രസിഡൻ്റ്ഡാറ്റോ എ അരുൾദാസ്; മാട്ട വൈസ് പ്രസിഡൻ്റ് ഗണ്ണേഷ് രാമ; മുഹമ്മദ് തർമിസി ബിൻ മുഹമ്മദ് താജുദ്ദീൻ, (ലങ്കാവി വികസന അതോറിറ്റി;) ഖുസാഹ് ബിന്തി ജമാലുദ്ദീൻ (ടൂറിസം -സെലങ്കർ ) തുടങ്ങിയവർ പങ്കെടുക്കുന്നു











