02:10pm 10 November 2026
NEWS
‘പുണ്യജലം’ ദേഹത്ത് തളിച്ചശേഷം പൂജാരി കയറിപ്പിടിച്ചെന്ന പരാതിയുമായി നടി
10/07/2025  05:51 PM IST
nila
‘പുണ്യജലം’ ദേഹത്ത് തളിച്ചശേഷം പൂജാരി കയറിപ്പിടിച്ചെന്ന പരാതിയുമായി നടി

ക്ഷേത്രദർശനത്തിനെത്തിയ നടിയെ പൂജാരി ലൈം​ഗികാതിക്രമത്തിന് വിധേയയാക്കിയെന്ന് പരാതി. മലേഷ്യയിലെ ക്ഷേത്ര പൂജാരിയായ ഇന്ത്യക്കാരനെതിരെയാണ് മലേഷ്യൻ നടിയും മോഡലുമായഇന്ത്യൻ വംശജ ലിഷാല്ലിനി കണാരൻ ​ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.  ‘ഇന്ത്യയിൽനിന്നുള്ള പുണ്യജലമാണ്’ എന്നു പറഞ്ഞ് തന്റെ ദേഹത്ത് വെള്ളം തളിച്ചതിനുശേഷം പൂജാരി തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ്  ലിഷാല്ലിനി കണാരൻ വെളിപ്പെടുത്തിയത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് താരം തനിക്കുനേരിട്ട ദുരനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്. 

‘‘സാധാരണ അമ്മയ്‌ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ജലം എന്റെ ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ‌ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് എന്റെ വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ എനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നു. സ്വബേധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു’’– നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. 

അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. പുണ്യതീർഥമെന്നു പറഞ്ഞ് ജലം തളിച്ച ശേഷം പീഡിപ്പിക്കുന്ന രീതിയാണ് അയാൾ എല്ലാവരുടെ അടുത്തും പ്രയോഗിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img