05:19pm 26 June 2026
NEWS
എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റിൽ
01/12/2025  07:30 AM IST
nila
എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റിൽ. സോഫ്റ്റ്‌വെയർ രംഗത്തു ജോലി ചെയ്യുന്നയാളാണ് മദ്യലഹരിയിൽ  എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. ദുബായ് – ഹൈദരാബാദ് എയർ ഇന്ത്യ വിമാനത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. എയർ ഹോസ്റ്റസിനെ ഇയാൾ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. 

വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്തശേഷം പുറത്തിറങ്ങവെ പാസ്പോർട്ട് സീറ്റിൽ മറന്നുവച്ചതായി ഇയാൾ പറഞ്ഞു. ഇതു തിരഞ്ഞ ജീവനക്കാർ അധിക്ഷേപവാക്കുകളുള്ള കുറിപ്പാണു കണ്ടത്. ഇതിനു പിന്നാലെ ഇയാൾ എയർ ഹോസ്റ്റസിനെ ഇയാൾ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയും ചെയ്തു. തുടർന്നു നൽകിയ പരാതിയിൽ എയർപോർട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img