04:31am 06 November 2026
NEWS
നൂറാം തവണയെടുത്ത ടിക്കറ്റിൽ മലയാളി യുവാവിന് ലഭിച്ചത് 59.29 കോടി രൂപ
04/02/2025  01:59 PM IST
nila
നൂറാം തവണയെടുത്ത ടിക്കറ്റിൽ മലയാളി യുവാവിന് ലഭിച്ചത് 59.29 കോടി രൂപ

അബുദാബി: നൂറാം തവണയെടുത്ത ടിക്കറ്റിൽ മലയാളി യുവാവിന് ലഭിച്ചത് 59.29 കോടി രൂപ. കോഴിക്കോട് സ്വദേശി ആഷിഖ് പടിഞ്ഞാറത്തിനാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ ഭാ​ഗ്യം കൈവന്നത്. ഷാർജയിൽ ജോലി ചെയ്യുന്ന ഈ മുപ്പത്തൊൻപതുകാരന്  25 ദശലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. സമ്മാനം അടിക്കുംവരെ ടിക്കറ്റ് എടുക്കുമെന്ന വാശിയിലായിരുന്നു താനെന്ന് ആഷിഖ് പറയുന്നു.  

കഴിഞ്ഞ 19 വർഷമായി യുഎഇയിൽ താമസിക്കുകയാണ് ആഷിഖ്. ഷാർജ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുകയാണ് ഇദ്ദേഹം. പത്തു വർഷമായി ടിക്കറ്റ് എടുക്കുന്നു. ഒറ്റയ്ക്ക് തന്നെയായിരുന്നു ടിക്കറ്റെടുത്തത്. ഇന്നലെ അബുദാബിയിൽ നടന്ന 271-ാമത്തെ നറുക്കെടുപ്പിലായിരുന്നു ഭാഗ്യം ആഷിഖിനെ തേടിയെത്തിയത്. 

ഇത്തവണ നറുക്കെടുപ്പിൽ ആഷിഖ് വാങ്ങിയ ആറ് ടിക്കറ്റുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ബിഗ് ടിക്കറ്റ്  1,000 ദിർഹത്തിന് ആറ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്തപ്പോൾ വാങ്ങിയതാണ്. ജനുവരി 29 ന് ഓൺലൈനിൽ വാങ്ങിയ 456808 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ആഷിഖിനെ ഷോ ഹോസ്റ്റുകളായ റിച്ചഡും ബൗച്രയും സന്തോഷവാർത്ത അറിയിക്കാൻ വിളിച്ചപ്പോൾ ആദ്യം സംശയം പ്രകടിപ്പിച്ചു.

ഞാൻ നറുക്കെടുപ്പ് തത്സമയം കാണാറില്ലായിരുന്നു. നാട്ടിലെ കുടുംബത്തോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ബിഗ് ടിക്കറ്റിൽ നിന്ന് കോൾ വന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലായതിനാലും തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തുന്നതിനാലും എനിക്ക് സമ്മാനം ലഭിച്ചു എന്ന പറഞ്ഞുള്ള ഫോണ് വിളിയെത്തിയപ്പോൾ നേരിയ  സംശയമുണ്ടായിരുന്നു. പിന്നീടത് ഉറപ്പാക്കിയപ്പോൾ ആദ്യം കുടുംബവുമായി സന്തോഷം പങ്കിട്ടു. പണം റിയൽ എസ്റ്റേറ്റ് ബിസിനസ് വികസിപ്പിക്കാൻ ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.  മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളും 2 സഹോദരിമാരും അടങ്ങുന്ന കുടുംബത്തോടൊപ്പം ഭാഗ്യസന്തോഷം പങ്കിടുന്ന തിരക്കിലാണ് ഇപ്പോൾ ആഷിഖ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img