03:36pm 10 November 2026
NEWS
കൊല്ലം സ്വദേശിനിയായ യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി
17/07/2025  10:16 AM IST
nila
കൊല്ലം സ്വദേശിനിയായ യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം സ്വദേശിനിയായ യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്. ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് യുവതിയുടെ മൃതശരീരം കണ്ടെത്തിയത്. 
‌
‌ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരിയായ അനീറ്റ, കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.  കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു അനീറ്റയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img