NEWS
ബെംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
20/11/2025 11:01 AM IST
nila

ബെംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിനിയാണ് മരിച്ചത്. കല്ലാച്ചി പയംതോങ്ങ് ദേവീസദനം വീട്ടിൽ ദിവ്യാ കുറുപ്പ്(34)നെയാണ് ബെംഗളൂരുവിലെ കൊത്തന്നൂരിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ബെംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തുവരുകയായിരുന്നു ദിവ്യ. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹംകണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് കല്ലാച്ചിയിലെ വീട്ടുവളപ്പിൽ. അച്ഛൻ: ദിനേശ് കുറുപ്പ്. അമ്മ: വൃന്ദ. സഹോദരൻ: വിനീത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











