NEWS
മൂന്നു കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ
07/06/2025 08:42 PM IST
nila

മൂന്നു കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. നവമി രതീഷ് എന്ന യുവതിയാണ് ചിപ്സ് പായ്ക്കറ്റുകളിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്. 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവർ കൊണ്ടുവന്നത്.
മുൻകൂട്ടി ലഭിച്ച രഹസ്യവിവരമനുസരിച്ചാണ് എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ ബാഗ് പരിശോധിച്ചത്. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











