NEWS
അമേരിക്കയിൽ കാറപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
23/04/2025 04:17 PM IST
nila

അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വടകര സ്വദേശിനി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു. കോളജിലേക്ക് പോകവെയാണ് ഹെന്ന അപകടത്തിൽപെട്ടത്. ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂർ സ്വദേശി സാജിദയുടെയും മകളാണ്. മാതാപിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലാണ് ഹെന്ന താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











