09:10pm 12 November 2026
NEWS
മലയാളപ്പൊലിമയിൽ ശാന്തിനികേതൻ സ്കൂൾ; പത്താം തരം പരീക്ഷയിലെ ഉന്നത വിജയികളെ മലയാളി സമാജം ആദരിച്ചു.


02/02/2026  04:10 PM IST
nila
മലയാളപ്പൊലിമയിൽ ശാന്തിനികേതൻ സ്കൂൾ; പത്താം തരം പരീക്ഷയിലെ ഉന്നത വിജയികളെ മലയാളി സമാജം ആദരിച്ചു.

ദോഹ: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ മലയാളം ഭാഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മലയാളി സമാജം ആദരിച്ചു. മലയാളി സമാജവും റേഡിയോ മലയാളവും (98.6 FM) സംയുക്തമായി ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച ‘പ്രതിഭാസംഗമം’ പരിപാടിയിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

​ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് ഓടാംമന്നിയിൽ, ഹൈഫ ഷെറിൻ, തമന്ന ഫാത്തിമ എന്നിവർ മലയാളം പരീക്ഷയിലെ മികച്ച പ്രകടനത്തിന് പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാർത്ഥികളെ ഉന്നത വിജയത്തിലേക്ക് നയിച്ച മലയാളം വിഭാഗം അധ്യക്ഷൻ പ്രസാദ്, അധ്യാപിക ലിനി വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലോക്സഭ അംഗം അടൂർ പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു.
​പ്രതിഭാസംഗമത്തോടനുബന്ധിച്ച് നടന്ന ‘മലയാളഭാഷയും കേരളസംസ്കാരവും’ പ്രശ്നോത്തരിയിൽ (Quiz) ശാന്തിനികേതൻ സ്കൂളിലെ ഭാഗ്യ ശ്രീബിനു, മിഖ മേരി ജിനീഷ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img