07:10am 13 November 2026
NEWS
ഐ സി എസ്സ് എസ്സ് ആർ 2025-26 സാമ്പത്തിക വർഷത്തെ മേജർ ഗവേഷണ പ്രൊജക്ട് ഗ്രാന്റി നുള്ള അവാർഡ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് മലയാളി
19/01/2026  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐ സി എസ്സ് എസ്സ് ആർ 2025-26 സാമ്പത്തിക വർഷത്തെ മേജർ ഗവേഷണ പ്രൊജക്ട് ഗ്രാന്റി നുള്ള അവാർഡ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് മലയാളി
HIGHLIGHTS

1. ഡോ. അനു ജോയ് സിംഗ്

2. ഡോ. രാജീവ്‌ കുമാർ എൻ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR) 2025-26 സാമ്പത്തിക വർഷത്തെ 'ഫാമിലി ആൻഡ് ഫാമിലി സിസ്റ്റംസ് ഇൻ ഇന്ത്യ' എന്ന വിഷയത്തിൽ മേജർ ഗവേഷണ പ്രൊജക്ട് വിഭാഗത്തിലേയ്ക്കുള്ള ഗ്രാൻ്റിന് അർഹരായവരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് മലയാളിയായ ഡോ അനു ജോയ് സിംഗ്. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ സൈക്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ അനു പ്രൊജക്ട് ഡയറക്ടറായും, എം ജി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസബിലിറ്റി ഓണററി ഡയറക്ടറും പ്രൊഫസറുമായ ഡോ രാജീവ് കുമാർ എൻ കോ-പ്രൊജക്ട് ഡയറക്ടറുമായും സംയുക്തമായിട്ടാണ് 24 മാസം ദൈർഘ്യമുള്ള ഗവേഷണ പ്രൊജക്ട് പൂർത്തീകരിക്കേണ്ടത്.  ഗവേഷണത്തിനായി 17 ലക്ഷം രൂപയും ഇതിനു പുറമേ ഏകോപന പ്രവർത്തനങ്ങൾക്കായി രാജഗിരി കോളേജിന് മൊത്തം ഗ്രാൻ്റ് തുകയുടെ ഒരു നിശ്ചിത ശതമാനവുമാണ് ഗ്രാൻ്റ് ഇനത്തിൽ ലഭിക്കുക. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരായ ജോയ് സിംഗ് താണിക്കലിൻ്റെയും ഷെർലി സി ജോണിൻ്റെയും മകളാണ് ഡോ അനു. കൊച്ചി, കൽക്കി കമ്മ്യൂണിക്കേഷൻസ് ടെക്നോളജീസിൽ സീനിയർ പ്രൊഡക്റ്റ് ഡെവലപ്മെൻ്റ് മാനേജറായ അഭിലാഷ് പെല്ലിശ്ശേരി വർഗ്ഗീസ് ആണ് ഭർത്താവ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img