04:21am 10 November 2026
NEWS
ഇന്ത്യയിലെ ആദ്യത്തെ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി
17/05/2025  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയിലെ ആദ്യത്തെ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി
HIGHLIGHTS

രാജ്യത്തെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വേണു ഗോപാലകൃഷ്ണന് കൈമാറി കുൻ എക്‌സ്‌ക്ലൂസീവ്സെയിൽസ് ജനറൽ മാനേജർ ഹിതേഷ് നായിക്കും, കേരള  സെയിൽസ് മാനേജർ കോളിൻ എൽസണും .

കൊച്ചി: രാജ്യത്തെ ആദ്യ റോൾസ്-റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തിൽ.  ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വേണു ഗോപാലകൃഷ്ണനാണ് ₹16 കോടി ഓൺ റോഡ് വിലയുള്ള ആദ്യത്തെ  വാഹനം സ്വന്തമാക്കിയത്.  

കളമശ്ശേരി ചാക്കോളാസ് പവലിയനിൽ നടന്ന  ചടങ്ങിൽ റോൾസ്-റോയ്‌സ് ഡീലറായ ചെന്നൈ കുൻ എക്‌സ്‌ക്ലൂസീവിനെ പ്രതിനിധീകരിച്ച് സെയിൽസ് ജനറൽ മാനേജർ ഹിതേഷ് നായിക്കും, കേരള  സെയിൽസ് മാനേജർ കോളിൻ എൽസണും ചടങ്ങിൽ പങ്കെടുത്തു. 

റോൾസ്-റോയ്‌സ് നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ റോൾസ് റോയ്‌സാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II. സാധാരണ ഗോസ്റ്റിനെക്കാൾ കരുത്തും സ്റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. മറ്റ് റോൾസ് റോയ്സ് കാറുകളെപ്പോലെ തന്നെ ധാരാളം കസ്റ്റമൈസേഷനും നടത്തിയിട്ടുണ്ട്. . 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സും ഓൾ-വീൽ-ഡ്രൈവും ഓൾ-വീൽ-സ്റ്റിയറിങ് ചേസിസും ഉള്ള ഈ  കാറിന് ഗോസ്റ്റ് സീരീസ് ll വിനേക്കാൾ 29PS കൂടുതൽ പവറും 50Nm കൂടുതൽ ടോർക്കുമുണ്ട്. വേണു ഗോപാലകൃഷ്ണൻ രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്റ്ററേഷൻ നമ്പർ  കരസ്ഥമാക്കിയതും മുൻപ് വാർത്തയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img