NEWS
ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ
27/11/2026 03:09 PM IST
nila

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനിയായ ഗംഗയാണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപത്തെ ലോഡ്ജിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പതിനൊന്നോടെയാണ് ഗംഗയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നഴ്സിങ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ നഴ്സിങ് വിദ്യാർഥികൾക്ക് കോളേജ് പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ നാലുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










