NEWS
സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു
12/04/2025 06:05 PM IST
nila

സൗദി അറേബ്യയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് പെരുവയൽ,പൂവത്തുപറമ്പ്, കോയങ്കോട്ട് കുന്നുമ്മൽ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34) ആണ് മരിച്ചത്. ജുബൈൽ അൽ മന ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്സായിരുന്നു ലക്ഷ്മി.
ഇന്നലെ രാത്രി ഭർത്താവ് ശ്രീകുമാറിനും മകൾ ദേവികയ്ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രവാസി മലയാളികളുടെ സാമൂഹിക,സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ലക്ഷ്മി.
പത്തനംതിട്ട വള്ളംകുളം ഈസ്റ്റ് കുന്നത്തേട്ട് വീട്ടിൽ കുടുംബാംഗമാണ് ലക്ഷ്മി. മുരളീധരൻ, സബിത എന്നിവർ മാതാപിതാക്കളാണ്. സഹോദരൻ നന്ദു മുരളി (സൗദി, നജ്റാൻ). മൃതദേഹം ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











