NEWS
ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
03/09/2025 09:18 AM IST
nila

ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വെളിയന്നൂർ പുതുവേലി പുതുശേരിൽ രൂപ രാജേഷ്(41) ഓഗസ്റ്റ് 19നാണ് ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ചത്. ഇസ്രയേലി സ്വദേശിയുടെ വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു രൂപ. ഇന്നു രാത്രി എട്ടുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.
വ്യാഴാഴ്ച്ച രാവിലെ എട്ടുമണിയോടെയാകും വീട്ടിലെത്തിക്കുക. സംസ്കാരം പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഓഗസ്റ്റ് 19ന് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകും വഴി അഷ്ഗാമിൽ ഉണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. രാമപുരം ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ, രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: രാജേഷ് (കെട്ടിട നിർമാണ തൊഴിലാളി). മക്കൾ: പാർവതി(ജർമ്മനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി കൂത്താട്ടുകുളം).
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










