12:54am 29 May 2026
NEWS
ബെംഗളൂരുവിൽ മലയാളി അഭിഭാഷകയായ യുവതി മരിച്ചനിലയിൽ
28/05/2026  01:43 PM IST
nila
ബെംഗളൂരുവിൽ മലയാളി അഭിഭാഷകയായ യുവതി മരിച്ചനിലയിൽ

ബെംഗളൂരുവിൽ മലയാളി അഭിഭാഷകയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്. മത്തിക്കരെയിലെ താമസസ്ഥലത്താണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

രണ്ടു മാസം മുൻപാണ് അനുഷ ബെംഗളൂരുവിലെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ലിൻസി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img