03:50am 09 November 2026
NEWS
സാമ്പത്തിക തട്ടിപ്പുകേസിൽ അമേരിക്കയിൽ മലയാളിയായ ജഡ്ജി അറസ്റ്റിൽ
08/04/2025  11:01 AM IST
nila
സാമ്പത്തിക തട്ടിപ്പുകേസിൽ അമേരിക്കയിൽ മലയാളിയായ ജഡ്ജി അറസ്റ്റിൽ

ഹൂസ്റ്റൺ: സാമ്പത്തിക തട്ടിപ്പുകേസിൽ അമേരിക്കയിൽ മലയാളിയായ ജഡ്ജി അറസ്റ്റിൽ. പത്തനംതിട്ട കൊക്കാത്തോട് സ്വദേശി കെ.പി. ജോർജ് ആണ് അറസ്റ്റിലായത്. അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയാണ് അറസ്റ്റിലായ കെ പി ജോർജ്ജ്. തിരഞ്ഞെടുപ്പുഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണു ജോർജ്ജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

ഡെമോക്രാറ്റ് പാർട്ടി അംഗമാണ് ജോർജ്. 2018 ൽ ആണ് ഇദ്ദേഹം ആദ്യം ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2022 ൽ രണ്ടാമതും ജയിച്ചു. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ എതിരാളിയെ പ്രതിക്കൂട്ടിലാക്കി വോട്ടുകൾ നേടാനായി സമൂഹമാധ്യമത്തിൽ വ്യാജ വംശീയ അധിക്ഷേപ പോസ്റ്റുകൾ ഉണ്ടാക്കിയെന്ന 2023ലെ കേസിൽ ജോർജിനു കഴിഞ്ഞവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ജോർജിന്റെ മുൻ സ്റ്റാഫംഗമായിരുന്ന തരൾ പട്ടേലും ഈ കേസിൽ പ്രതിയായിരുന്നു. 

രണ്ടു കേസുകളും തമ്മിൽ ബന്ധമില്ലെന്ന് ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി അഞ്ചംഗ ഭരണസമിതിയിൽ ഏറ്റവുമധികം വോട്ടുനേടിയാണ് ജോർജ് വിജയിച്ചത്. 10 വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ 20,000 ഡോളർ ജാമ്യത്തിൽ വിട്ടു. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ജോർജ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img