NEWS
ഖത്തറിന്റെ ജേഴ്സിയിൽ മലയാളി: തഹസീൻ ലോകകപ്പിലേക്ക്
16/10/2025 03:59 PM IST
nila

ദോഹ:2026 ഫുട്ബോൾ ലോകകപ്പിൽ ഖത്തറിന് വേണ്ടി പന്ത് തട്ടാനുള്ള അഭിമാനാവസരം മലയാളിക്ക്. കണ്ണൂർ വളപട്ടണം സ്വദേശിയായ തഹസീൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിന്റെ ഭാഗമായിരിക്കും. അറേബ്യൻ ഫുട്ബോൾ ശക്തികളുടെ നിരയിൽ ഇടം നേടിയ തഹസീന്റെ നേട്ടം ലോകമെമ്പാടുമുള്ള മലയാളികൾ ആവേശത്തോടെയാണ് വരവേൽക്കുന്നത്.
ചൊവ്വാഴ്ച രാത്രി യുഎഇയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചപ്പോൾ കളത്തിൽ ഇറങ്ങിയില്ലെങ്കിലും ബെഞ്ചിൽ നിന്ന് സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിട്ടത് തഹസീൻ ആയിരുന്നു.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ട യോഗ്യതാഘോഷ ചിത്രങ്ങളിൽ 53 താരങ്ങളിൽ ഒരാളായി തഹസീനും ഉൾപ്പെട്ടിട്ടുണ്ട്.
മലയാളി ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിയ ഈ നേട്ടം, വിദേശ മണ്ണിൽ വളർന്നിട്ടും വേരുകളെ മറക്കാത്ത യുവതാരത്തിന്റെ ആത്മാർത്ഥ പരിശ്രമത്തിന്റെയും പ്രതിഭയുടെയും തെളിവാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











