06:50am 12 November 2026
NEWS
കാസർകോട് സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി ഉൾപ്പെടെയുള്ള ആറം​ഗ സംഘം അറസ്റ്റിൽ
06/09/2025  06:36 AM IST
nila
കാസർകോട് സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി ഉൾപ്പെടെയുള്ള ആറം​ഗ സംഘം അറസ്റ്റിൽ

കർണാടകയിൽ കാസർകോട് സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണംകവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ബൈന്ദൂർ സ്വദേശി സവാദ്(28), ഗുൽവാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂർ സ്വദേശി മുഹമ്മദ് നാസിർ ഷരീഫ്(36), അബ്ദുൾ സത്താർ(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുൾ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.  കുന്ദാപുര പൊലീസാണ് പ്രതികളെ പിടികൂടിയത്. 

കാസർകോട് സ്വദേശിയായ 37-കാരനെയാണ് സംഘം ഹണിട്രാപ്പിൽ കുടുക്കിയത്. അസ്മയെ ഫോണിലൂടെയാണ് പരാതിക്കാരൻ പരിചയപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഫോണിൽവിളിച്ചപ്പോൾ നേരിട്ട് കാണാമെന്ന് യുവതി പറഞ്ഞു. കുന്ദാപുരയിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് കാണാമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തി. പിന്നാലെ യുവതി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുപിന്നാലെ മറ്റുപ്രതികളും വീട്ടിലെത്തി. തുടർന്നാണ് യുവാവിൽനിന്ന് പണം തട്ടിയെടുത്തത്.

വിട്ടയക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കി. യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു. യുവാവിന്റെ കൈയിലുണ്ടായിരുന്ന ഒരു എടിഎം കാർഡ് തട്ടിയെടുത്ത് ഇതിൽനിന്ന് 40,000 രൂപയും പിൻവലിച്ചു. ഇതിനുശേഷമാണ് പ്രതികൾ യുവാവിനെ വിട്ടയച്ചത്.

ഇതിനു പിന്നാലെയാണ് യുവാവ് കുന്ദാപുര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഉൾപ്പെടെയുള്ള സംഘം കുടുങ്ങിയത്. തട്ടിക്കൊണ്ടുപോകൽ, കവർച്ച, മർദനമേൽപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img