02:57am 30 June 2026
NEWS
മസ്‌കറ്റിൽ മലയാളി ബാലിക കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
29/06/2026  08:21 PM IST
nila
മസ്‌കറ്റിൽ മലയാളി ബാലിക കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മസ്‌കറ്റ്: ഒമാനിലെ റുസൈലിൽ കെട്ടിടത്തിന്റെ ജനൽവഴി താഴേക്ക് വീണ് മലയാളി ദമ്പതികളുടെ മകൾക്ക് ദാരുണാന്ത്യം. തൃശൂർ പിലാക്കാട് സ്വദേശികളായ പ്രദീപിന്റെയും ദിവ്യയുടെയും ഏകമകൾ, നാലുവയസുകാരി ദക്ഷ പ്രദീപാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.

റുസൈലിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ് പ്രദീപ്. അമ്മ ദിവ്യ ഭർത്താവിന്റെ സമീപത്തേക്ക് പോയിരുന്ന സമയത്താണ് വീട്ടിലുണ്ടായിരുന്ന ദക്ഷ ജനൽവഴി താഴേക്ക് വീണതെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരം ലഭിച്ചതോടെ ഒമാൻ പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. തുടർന്ന് കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് ദിവ്യയും മകൾ ദക്ഷയും സന്ദർശക വിസയിൽ ഒമാനിലെത്തിയത്.  നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മസ്‌കറ്റ് കെഎംസിസി റുസൈൽ ഏരിയ കെയർ വിങ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img