10:03am 30 April 2026
NEWS
ഉത്തർപ്രദേശിൽ മലയാളി യുവഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി
12/07/2025  03:41 PM IST
nila
 ഉത്തർപ്രദേശിൽ മലയാളി യുവഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിൽ മലയാളി യുവഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി.  തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) ഉത്തർ പ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി മൂന്നാം വർഷ വിദ്യാർത്ഥിയായ അഭിഷോയെ ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.  

അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്നാണ് ആശുപത്രി അധികൃതർ താമസ സ്ഥലത്തെത്തി പരിശോധന നടത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകർത്ത് അകത്തു കയറിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

 ഒരു വർഷം മുൻപാണ് അഭിഷോയുടെ വിവാഹം കഴിഞ്ഞത്. മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് സഹപാഠികളും പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img