08:19pm 10 November 2026
NEWS
ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളി ബാലന് വെള്ളി മെഡൽ
07/08/2025  04:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ  ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ  മലയാളി ബാലന് വെള്ളി മെഡൽ

കൊച്ചി - അഹമ്മദാബാദിൽ നടന്ന 51-ാമത് ദേശീയ  ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് 2 ആൺകുട്ടികളുടെ 50 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ ജോസ് നിജു കോട്ടൂർ വെള്ളി മെഡൽ നേടി.തൃപ്പൂണിത്തുറ  ചോയ്‌സ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് ജോസ് നിജു കോട്ടൂർ .30.57 സെക്കൻഡ് സമയം രേഖപ്പെടുത്തി  50 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ രണ്ടാം സ്ഥാനത്തെത്തി.ഈ വർഷം ജൂലൈയിൽ  തിരുവനന്തപുരത്ത് നടന്ന 51-ാമത് സംസ്ഥാന ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജോസ് നിജു അഞ്ച് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img