
ദോഹ:ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
മലയാളിബാലൻ ഇഷാൻ ഖാൻ.സ്കേറ്റിന്റെ ചക്രങ്ങളിൽ വേഗവും, മനസ്സിൽ സംഖ്യകളുടെ പ്രകാശവുമായി പത്താം വയസ്സിൽ തന്നെ ഇഷാൻ ഖാൻഅസാധാരണനേട്ടം കരസ്ഥമാക്കി.
അഞ്ച് മിനിറ്റ് 54 സെക്കൻഡിൽ ഒരു കിലോമീറ്റർ ഇൻലൈൻ സ്കേറ്റിംഗ് പൂർത്തിയാക്കിയും, 1 മുതൽ 150 വരെയുള്ള സംഖ്യകളുടെ സ്ക്വയറുകൾ മനഃപാഠമായി പാരായണം ചെയ്തുമാണ്ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും വേഗമേറിയ വ്യക്തിയായി ഇഷാൻ ഖാൻ തന്റെ പേര് എഴുതി ചേർത്തത്.2025
സെപ്റ്റംബറിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരുന്നു. അറിവിന്റെ ലോകത്ത് കൂടി അതിവേഗം സഞ്ചരിക്കുന്ന ഈ ബാലപ്രതിഭ പത്തുവയസ്സിനുള്ളിൽ 770 പുസ്തകങ്ങൾ വായിച്ച നേട്ടത്തിന് ഫെബ്രുവരിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘ഐ.ബി.ആർ അച്ചീവർ’ ബഹുമതിയും സ്വന്തമാക്കി.
പത്തുവയസ്സിനുള്ളിൽ 775 പുസ്തകങ്ങൾ (ഓൺലൈനും ഓഫ്‌ലൈനുമായി) വായിച്ച ഈ ബാലപ്രതിഭ, ഖത്തർ നാഷണൽ ലൈബ്രറിയിൽ നിന്ന് 466 പുസ്തകങ്ങൾ വായനയ്ക്കായി കൈപ്പറ്റി എന്ന നേട്ടത്തോടെ 2025 ജനുവരി 15-ന് ‘ഐ.ബി.ആർ അച്ചീവർ’ പദവിയും സ്വന്തമാക്കിയിട്ടുണ്ട്.
നവംബറിൽ ഹരിയാനയിലെ ഗൂർഗവണിൽ നടന്ന CBSE ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ, ഖത്തറിനെ പ്രതിനിധീകരിച്ച് 500 മീറ്ററും 300 മീറ്ററും അണ്ടർ-11 വിഭാഗത്തിൽ മത്സരിച്ച ഇഷാൻ, കായികത്തിലും മികവിന്റെ പാതയിലാണ്.
വായന, കഥപറച്ചിൽ, എലോക്യൂഷൻ, റോളർ സ്കേറ്റിംഗ് മത്സരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പങ്കെടുത്ത് 34 സർട്ടിഫിക്കറ്റുകളും, 14 ട്രോഫികളും, 8 മെഡലുകളും ഇഷാൻ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ഖത്തറിലെ സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഇഷാൻ ഖാൻ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശികളായ അംജത് ഖാൻ–സുഹൈന ദമ്പതികളുടെ അഭിമാന പുത്രനാണ്.











