09:27am 11 November 2026
NEWS
മദ്യലഹരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മലപ്പുറം സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിൽ
17/09/2025  10:54 AM IST
nila
മദ്യലഹരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മലപ്പുറം സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിൽ

എട്ടുവയസുകാരിയോട് എട്ടുവയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മലപ്പുറം സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിൽ. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണ് താംബരത്ത് അറസ്റ്റിലായത്. ഞായറാഴ്ച്ച വൈകിട്ട് സേലയൂർ രാജേശ്വരി നഗറിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന നിഷാഹുദ്ദീൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് മറ്റു കുട്ടികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീൻ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img