09:44pm 09 September 2026
NEWS
മലയാളി എയർ മാർഷൽ കെ.എ.എ സഞ്ജീബ് വ്യോമസേനയുടെ ഉന്നത പദവിയിൽ എയർ ഓഫീസർ ഇൻ ചാർജായി ചുമതലയേറ്റു
09/09/2026  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലയാളി എയർ മാർഷൽ കെ.എ.എ സഞ്ജീബ്  വ്യോമസേനയുടെ ഉന്നത പദവിയിൽ എയർ ഓഫീസർ ഇൻ ചാർജായി ചുമതലയേറ്റു

കൊച്ചി: എറണാകുളം സ്വദേശിയായ എയർ മാർഷൽ കെ.എ.എ സഞ്ജീബ് ഇന്ത്യൻ വ്യോമസേനയുടെ എയർ ഓഫീസർ ഇൻ ചാർജ് മെയ്ന്റനൻസായി വ്യോമസേനാ ആസ്ഥാനത്ത് ചുമതലയേറ്റു.ഇന്ത്യൻ വ്യോമസേന യുടെ സുപ്രധാന പദവികളിലൊന്നാണിത്. ചുമതലയേറ്റ ശേഷം ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി വീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ചു.

1988 സെപ്റ്റംബർ 3-നാണ് അബു അഹമ്മദ് സഞ്ജീബ്  ഇന്ത്യൻ വ്യോമസേന യുടെ എയറോനോട്ടിക്കൽ എൻജിനീ യറിങ് (മെക്കാനി ക്കൽ) ബ്രാഞ്ചിൽ ഔദ്യോഗിക സേവനം ആരംഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട  ശ്രദ്ധേയമായ കരിയറിൽ, ഇൽയൂഷിൻ-76 (ഐ.എൽ-76), അവാക്സ്, ബോയിങ് 737-200 തുടങ്ങിയ അത്യാ ധുനിക യുദ്ധവിമാനങ്ങളുടെയും സംവിധാന ങ്ങളുടെയും സാങ്കേതിക മേൽ നോട്ടത്തിൽ വിപുലമായ പരിചയം നേടി. വ്യോമസേനയിലേക്ക് ആദ്യമായി ഇൽയൂഷിൻ-78 ഫ്ലൈറ്റ് റീഫ്യുവലർ വിമാനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള എയർ ഹെഡ്ക്വാർട്ടേഴ്സ് പ്രൊജക്റ്റ് മാനേജ്മെന്റ് ടീമിന്റെ ലീഡ് എൻജിനീയറും ടീം ലീഡറുമായിരുന്നു അദ്ദേഹം. വ്യോമസേനയിൽ അവാക്സ്  വിമാനങ്ങൾ ഉൾപ്പെടുത്തുന്നതിലും പ്രവർത്തനസജ്ജമാക്കുന്നതിലും മുന്നണിയിൽ നിന്നു പ്രവർത്തിച്ചു.ബംഗ്ലാദേശ് ഫ്ലൈറ്റ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസം നേടിയ അദ്ദേഹം വ്യോമസേനാ ആസ്ഥാനത്ത് ഡയറക്ടർ ജനറൽ (എയർക്രാഫ്റ്റ്), ഡയറക്ടർ ജനറൽ (സിസ്റ്റം), അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (മെയ്ന്റനൻ സ് പ്ലാൻസ്) തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. മികച്ച സേവന മികവിനുള്ള അംഗീകാരമായി രാജ്യം അദ്ദേഹത്തിന് 2015-ൽ 'വിശിഷ്ട സേവാ മെഡലും' ( 2026-ൽ 'അതി വിശിഷ്ട സേവാ മെഡലും നൽകി ആദരിച്ചിട്ടുണ്ട്. 39 വർഷത്തെ സേവന ത്തിനു ശേഷം ആഗസ്റ്റ് 31-ന് വിരമിച്ച എയർ മാർഷൽ സഞ്ജീവ് ഗുരാട്ടിയയുടെ പിൻഗാമിയായാണ് എയർ മാർഷൽ സഞ്ജീബ് ചുമതല യേറ്റത്. ഷെഹ്നാസ് സഞ്ജീബ് ആണ് ഭാര്യ. സാഹിൽ സഞ്ജീബ്, സിഷാൻ സഞ്ജീബ് എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img