04:43pm 25 May 2026
NEWS
ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിക്കുനേരേ പീഡനശ്രമം
09/02/2026  08:17 AM IST
nila
ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിക്കുനേരേ പീഡനശ്രമം

ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിക്കുനേരേ ലൈം​ഗികാതിക്രമത്തിന് ശ്രമം. ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തിയ യുവാവ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാർഥിയാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.

ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img