09:01pm 03 August 2026
NEWS
2025നെ മലയാളി വരവേറ്റത് 108 കോടി രൂപയുടെ മദ്യം കുടിച്ച്
01/01/2025  04:03 PM IST
nila
2025നെ മലയാളി വരവേറ്റത് 108 കോടി രൂപയുടെ മദ്യം കുടിച്ച്

പുതുവർഷം ആഘോഷിക്കാൻ കേരളം കുടിച്ചുതീർത്തത് 108 കോടി രൂപയുടെ മദ്യം. പുതുവർഷ തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി രൂപയുടെ മദ്യമാണ് കൂടുതലായി വിറ്റത്. 2023 പുതുവർഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ഇക്കുറി അത് 108 കോടി രൂപയായി ഉയർന്നു. 
 
പുതുവർഷ തലേന്ന് കൂടുതൽ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. 92.31 ലക്ഷം രൂപയുടെ മദ്യമാണ് രവിപുരം ഔട്ട്‌ലെറ്റിൽ നിന്നും പുതുവത്സരത്തലേന്ന് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിൽ 86.65 ലക്ഷം രൂപയുടെ മദ്യം വിൽപ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയിൽ വിറ്റത്.

ഇക്കുറി ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മാത്രം വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കഴിഞ്ഞവർഷം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.  ക്രിസ്മസ്-പുതുവത്സര സീസണിൽ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര സീസണിൽ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.ഏതാണ്ട് 2.28 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണയുണ്ടായത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img