NEWS
ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകള്‍ മലയാള പരിഭാഷ പ്രകാശനം ചെയ്തു
21/04/2026 07:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

'ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകള്‍ - ഔദ്യോഗിക റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ വാല്യം-VII' (ഏഴ്) സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു. ഗവ. ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് ആദ്യ കോപ്പി ഏറ്റുവാങ്ങി.നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷനായി. സി.എ.ഡി പരിഭാഷ പ്രോജക്ട് വിദഗ്ധ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍.കെ. ജയകുമാറിനെ ചടങ്ങില്‍ ആദരിച്ചു. എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കും വിദഗ്ധസമിതി അംഗങ്ങള്‍ക്കും സ്പീക്കര്‍ പ്രശംസാപത്രം സമ്മാനിച്ചു. പരിഭാഷാ ദൗത്യത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.നിയമസഭാ സെക്രട്ടേറിയറ്റിൻ്റെ ആഭിമുഖ്യത്തിലാണ് ഭരണഘടനാ നിര്‍മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷ തയ്യാറാക്കിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










