08:29pm 11 September 2026
NEWS
മലയാള ശാസ്ത്രസമ്മേളനം 2026
ഗവേഷണ അറിവുകൾ പൊതുസമൂഹത്തിലേക്ക്

11/09/2026  03:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മലയാള ശാസ്ത്രസമ്മേളനം 2026  ഗവേഷണ അറിവുകൾ പൊതുസമൂഹത്തിലേക്ക്

 

കൊച്ചി: ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങളിലെ പുതിയ അറിവുകളും കണ്ടെത്തലുകളും മലയാളത്തിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള ശാസ്ത്രസമ്മേളനം 2026 സെപ്റ്റംബർ 25, 26 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നു. ഐസിഎആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചിയും, സ്വദേശി ശാസ്ത്ര പ്രസ്ഥാനം–കേരളം (SSM-K) യും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഭാരതീയ ഭാഷാ സമിതി (Bharatiya Bhasha Samiti) യുടെ പിന്തുണയോടെയാണ് സമ്മേളനം നടക്കുന്നത്.

“ഗവേഷണ അറിവുകൾ പൊതുസമൂഹത്തിലേക്ക്” എന്ന ആശയത്തെ മുൻനിർത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ അവതരിപ്പിക്കുകയും മാതൃഭാഷയിലൂടെ ശാസ്ത്രീയ ആശയവിനിമയം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

വിവിധ ശാസ്ത്രശാഖകളിലെ ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, ശാസ്ത്രപ്രവർത്തകർ, പൊതുസമൂഹ പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ശാസ്ത്രഗവേഷണങ്ങളുടെ സാമൂഹിക പ്രസക്തി, പ്രാദേശിക ഭാഷകളിലെ ശാസ്ത്ര ആശയവിനിമയത്തിന്റെ സാധ്യതകൾ, ഗവേഷണ അറിവുകൾ സമൂഹത്തിലെത്തിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടക്കും.

ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ അവതരിപ്പിക്കുന്നതിലൂടെ വിദ്യാർഥികളിലും പൊതുസമൂഹത്തിലും ശാസ്ത്രാഭിരുചി വളർത്തുന്നതിനും ഗവേഷണവും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമ്മേളനം സഹായകരമാകും.

സമ്മേളനത്തിന്റെ ഭാഗമായി ശാസ്ത്ര പ്രബന്ധാവതരണങ്ങൾ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരിക്കും. ഗവേഷകരുടെയും ശാസ്ത്രപ്രവർത്തകരുടെയും സജീവ പങ്കാളിത്തം സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നു. ഗവേഷണ പ്രബന്ധങ്ങളുടെ മലയാളത്തിലുള്ള സംഗ്രഹം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18 സെപ്റ്റംബർ. വിദ്യാർഥികൾക്ക് 250 രൂപയും മറ്റുളളവർക്ക് 500 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ ലിങ്ക് - https://forms.gle/hLbLYhTHkNPaz2Hy9

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img