11:53pm 12 December 2025
NEWS
നിസാന്‍ മോട്ടോര്‍ കമ്പനി ഉടമ
കാര്‍ലോസ് ഗോസന്‍ വീട്ടുതടങ്കലില്‍
നിന്നും സിനിമാസ്റ്റൈലില്‍ മുങ്ങി !

02/01/2020  05:28 AM IST
Keralasabdam Online Desk
സിനിമാസ്റ്റൈലില്‍ മുങ്ങി !
HIGHLIGHTS

നീതിയില്‍ നിന്ന് രക്ഷപ്പെടാനല്ല, അനീതിയും രാഷ്ട്രീയ പീഡനവും ഒഴിവാക്കാനാണ് താന്‍ മുങ്ങിയത് എന്നായിരുന്നു കാര്‍ലോസ് ഗോസന്‍ നടത്തിയ ആദ്യ പ്രതികരണം. ഞാന്‍ ഇപ്പോള്‍ ലെബനനിലാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന, കടുത്ത വിവേചനങ്ങള്‍ ഉള്ള, കാര്‍ക്കശ്യമുള്ള ജാപ്പനീസ് നീതിന്യായവ്യവസ്ഥക്ക് ഇനിമേല്‍ കീഴ്‌പെടില്ല - അദ്ദേഹം പറഞ്ഞു

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തെത്തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ കാര്‍ലോസ് ഗോസന്‍ സിനിമാസ്‌റ്റൈലില്‍ വീട്ടില്‍ നിന്നും മുങ്ങി. ഹോളിവുഡ് മൂവിസ്‌റ്റൈല്‍ എസ്‌കേപ്പ് വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ജപ്പാന്‍കാര്‍. ഭാര്യയുടെ ആസൂത്രണത്തിലും ഒരു ഗ്രിഗോറിയന്‍ മ്യൂസിക് ബാന്‍ഡിന്റെയും മുന്‍ സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍മാരുടെയും സഹായത്തോടെയുമാണ് കാര്‍ലോസ് കടന്നുകളഞ്ഞത്. അദ്ദേഹത്തിന്റെ വസതിയില്‍ 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണവും പോലീസ് കാവലും ഉണ്ടായിരുന്നു. ഇതെല്ലാം അതിസമര്‍ത്ഥമായി അദ്ദേഹം വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വസതിയില്‍ ഒരു സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടി കഴിഞ്ഞ് സംഗീതജ്ഞര്‍ അവരുടെ ഉപകരണങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ ഗോസന്‍ ഏറ്റവും വലിയ പെട്ടിയില്‍ കയറിക്കൂടി. തുടര്‍ന്ന് അവരുടെ പദ്ധതിയനുസരിച്ച് എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്നും ഒരു സ്വകാര്യ വിമാനത്തില്‍ തുര്‍ക്കിയിലേക്കും, തുര്‍ക്കിയില്‍ നിന്നും മറ്റൊരു സ്വകാര്യ വിമാനത്തില്‍ ലെബനനിലേക്കും പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലബനീസ് വംശജയാണ്. നീതിയില്‍ നിന്ന് രക്ഷപ്പെടാനല്ല, അനീതിയും രാഷ്ട്രീയ പീഡനവും ഒഴിവാക്കാനാണ് താന്‍ മുങ്ങിയത് എന്നായിരുന്നു കാര്‍ലോസ് ഗോസന്‍ നടത്തിയ ആദ്യ പ്രതികരണം. ഞാന്‍ ഇപ്പോള്‍ ലെബനനിലാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന, കടുത്ത വിവേചനങ്ങള്‍ ഉള്ള, കാര്‍ക്കശ്യമുള്ള ജാപ്പനീസ് നീതിന്യായവ്യവസ്ഥക്ക് ഇനിമേല്‍ കീഴ്‌പെടില്ല - അദ്ദേഹം പറഞ്ഞു. ജപ്പാന് ലെബനനുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ല. അതുകൊണ്ടുതന്നെ അദ്ദേഹം എങ്ങനെ രക്ഷപ്പെട്ടു എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴും ഇനിയെന്ത് നടപടിയെടുക്കും എന്ന കാര്യത്തിലും വ്യക്തതയില്ല. 2018-ലാണ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കാര്‍ലോസ് ഗോസന്‍ അറസ്റ്റിലാകുന്നത്. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ടിന്റെ ചെയര്‍മാനും സി.ഇ.ഒയും ആയിരുന്നു അദ്ദേഹം. കാര്‍ലോസ് ഗോസന്‍ നേരിട്ട് ഇടപെട്ടാണ് നിസാന്‍-റിനോ സഹകരണത്തിന് ധാരണയുണ്ടാക്കിയത്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img