12:55am 13 December 2025
NEWS
ചാര്‍മിക്ക് തൃഷയോട് പ്രണയം !
വിവാഹം കഴിക്കാമോയെന്ന്
ചാര്‍മ്മിയുടെ ചോദ്യം ട്വിറ്ററില്‍



30/12/2019  11:21 AM IST
Keralasabdam Online
ചാര്‍മിക്ക് തൃഷയോട് പ്രണയം !
HIGHLIGHTS

ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ട്വീറ്റിനൊപ്പം തൃഷയെ കെട്ടിപ്പിടിച്ചു ചുംബനം നല്‍കുന്ന ചിത്രവും ചാര്‍മി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ എല്ലാത്തിനെയും വിപരീതമായി കാണുന്ന ചില ആരാധകര്‍ ഇവിടെയും വിമര്‍ശനങ്ങളുമായെത്തി

 

വെള്ളിത്തിരയിലെ മിന്നുംതാരങ്ങള്‍ പലരും പരസ്പരം വ്യക്തിബന്ധം സൂക്ഷിക്കുന്നവരാണ്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത് പലപ്പോഴും അവര്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളിലൂടെയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം ചാര്‍മി കൗര്‍. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയോടുള്ള സൗഹൃദവും സ്‌നേഹവും കുസൃതിയോടെയാണ് ചാര്‍മി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. പ്രിയമുള്ളവളെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതും കാത്തു നില്‍പ്പാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. (ഇപ്പോള്‍ അത് നിയമപരമാണല്ലോ) ..... ചാര്‍മി ട്വിറ്ററില്‍ കുറിച്ചു. രസകരമായ ട്വീറ്റ് കണ്ടതോടെ ആരാധകര്‍ അത് ഏറ്റെടുത്തു. തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ അശംസകളര്‍പ്പിച്ചാണ് ചാര്‍മി ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ട്വീറ്റിനൊപ്പം തൃഷയെ കെട്ടിപ്പിടിച്ചു ചുംബനം നല്‍കുന്ന ചിത്രവും ചാര്‍മി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ എല്ലാത്തിനെയും വിപരീതമായി കാണുന്ന ചില ആരാധകര്‍ ഇവിടെയും വിമര്‍ശനങ്ങളുമായെത്തി. ചാര്‍മിയുടെ ട്വീറ്റ് സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് അവരുടെ കണ്ടെത്തല്‍. സിനിമാതാരങ്ങള്‍ ഇത്തരത്തിലുള്ള ട്വീറ്റുകള്‍ പങ്കു വയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img