വോഡഫോണ്‍ ഐഡിയ നാടുവിടും
പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന എയര്‍ടെല്‍

സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെ ഭാഗികമായെങ്കിലും കുടിശ്ശിക ഒടുക്കാന്‍ തയ്യാറാവുകയാണ് ഭാരതി എയര്‍ടെല്‍ എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കുടിശ്ശിക തുകയില്‍ 10,000 കോടി ഫെബ്രുവരി 20ന് അടയ്ക്കാമെന്ന് ഭാരതി എയര്‍ടെല്‍ ടെലി കമ്യൂണിക്കേഷന്‍ വകുപ്പിനെ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു
രാജ്യത്തെ ടെലികോം മേഖല ഗുരുതരപ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സ്‌പെക്ട്രം ലൈസന്‍സ് ഫീസുള്‍പ്പെടെ 1.47 ലക്ഷം കോടി രൂപ കുടിശ്ശിക വരുത്തിയ വിവിധ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ കമ്പനികള്‍ക്ക് സാവകാശം നല്‍കിയ നടപടി പുനഃപ്പരിശോധിക്കാന്‍ കേന്ദ്ര ടെലി കമ്മ്യൂണിക്കേന്‍ വകുപ്പും നടപടികള്‍ തുടങ്ങി. എന്നാല്‍ തുക തിരിച്ചടയ്ക്കുന്നതില്‍ അടിയന്തിരമായി ഇളവ് ലഭിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയ ഗ്രൂപ്പിന്റെ രാജ്യത്തെ പ്രവര്‍ത്തനം വരും ആഴ്ചകളില്‍ തന്നെ തകര്‍ച്ചയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനിടെ, സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെ ഭാഗികമായെങ്കിലും കുടിശ്ശിക ഒടുക്കാന്‍ തയ്യാറാവുകയാണ് ഭാരതി എയര്‍ടെല്‍ എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കുടിശ്ശിക തുകയില്‍ 10,000 കോടി ഫെബ്രുവരി 20ന് അടയ്ക്കാമെന്ന് ഭാരതി എയര്‍ടെല്‍ ടെലി കമ്യൂണിക്കേഷന്‍ വകുപ്പിനെ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരവിന് പിന്നാലെ ഭാരതി എയര്‍ടെല്‍ വെള്ളിയാഴ്ച നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിക്കും ഇന്നത്തെ നിര്‍ദ്ദേശത്തിനും അനുസൃതമായി, ഭാരതി ഗ്രൂപ്പ് കമ്പനികള്‍ക്കായി 2020 ഫെബ്രുവരി 20 നകം 10,000 കോടി രൂപ സര്‍ക്കാരില്‍ ഒടുക്കാന്‍ തയ്യാറാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതി നിശ്ചയിച്ച അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പായി തങ്ങളുമായി ബന്ധപ്പെട്ട കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കി പണമടയ്ക്കുമെന്ന് ഉറപ്പുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്' എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ 53,000 കോടി അടയ്ക്കാനുള്ള വോഡാഫോണ്‍ ഇന്ത്യ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Photo Courtesy - Google















