09:33am 18 January 2026
NEWS
യുവനടന്‍ ഷെയ്ന്‍ നിഗത്തിന് ഉറക്കവും
വ്യായാമവും ഇല്ലെന്ന് സംശയമുണ്ട്,
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി

10/12/2019  01:30 PM IST
Keralasabdam Online Desk
ഷെയ്ന്‍ നിഗത്തിന് ഉറക്കവും വ്യായാമവും ഇല്ലെന്ന്
HIGHLIGHTS

ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ചര്‍ച്ചക്കില്ലെന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും വ്യക്തമാക്കിയിരുന്നു

ഷെയ്ന്‍ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍. ഇത് സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്‌നമല്ല. ഇതിനെ ഈഗോ പ്രശ്‌നമായി ആരും കാണരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഷെയ്‌നിന് ഉറക്കക്കുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.  ഉറക്കക്കുറവും വ്യായാമക്കുറവും കലാകാരന്മാരുടെ തലച്ചോറിനെ ബാധിക്കും. അപ്പോള്‍ അത് അഭിനയത്തെ ബാധിക്കും. കരാര്‍ ഒപ്പിടുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം. ഷെയ്ന്‍ നിഗം വിഷയത്തില്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ കത്ത് നല്‍കും. ബി. ഉണ്ണിക്കൃഷ്ണനുമായും സംസാരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം, ഷെയ്ന്‍ നിഗം പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം പൊളിയുകയാണെന്ന സൂചനകളാണ് ഇന്നലെ മുതല്‍ പുറത്തുവരുന്നത്. ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ചര്‍ച്ചക്കില്ലെന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും വ്യക്തമാക്കിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img