കുപ്പി തലയ്ക്കടിച്ചിട്ടുമില്ല
സഞ്ജന ഗില്‍റാണി പറയുന്നു

സഞ്ജന കന്നട ഇന്‍ഡസ്ട്രിയിലും മോഡലിങിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ബോളിവുഡിലേക്ക് ചുവടുമാറ്റുന്നകാര്യവും സഞ്ജനയുടെ പരിഗണനയിലുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു
തെന്നിന്ത്യന്‍ താരവും നടി നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണിയെ കുറിച്ചുള്ള ചൂടേറിയ വാര്‍ത്തകളാണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പി കൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. വിഷയം ചില മാധ്യമങ്ങളിലും സജീവചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഡിസംബര്‍ 24 വൈകീട്ട് സംഘടിപ്പിച്ച വിരുന്നിനിടെ നിര്‍മാതാവുമായി തര്‍ക്കമുണ്ടായെന്നും, പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലെത്തിയ നിര്‍മാതാവ് നോണ്‍ -കൊഗ്നിസബിള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസിനോട് അഭ്യര്‍ഥിച്ചതായുമാണ് ലഭ്യമാകുന്ന വിവരം. ബിയര്‍ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സഞ്ജന പറയുന്നു. മലയാളത്തിലും തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് നിക്കി ഗില്‍റാണി. ഇവരുടെ സഹോദരി സഞ്ജന കന്നട ഇന്‍ഡസ്ട്രിയിലും മോഡലിങിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ബോളിവുഡിലേക്ക് ചുവടുമാറ്റുന്നകാര്യവും സഞ്ജനയുടെ പരിഗണനയിലുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ വിവാദം ഉയരുന്നത്. ഇത് സഞ്ജനയുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും സുഹൃത്തുക്കള്‍ ആശങ്കപ്പെടുന്നു.
Photo Courtesy - Google
















