09:21am 18 January 2026
NEWS
ശബരിമലയില്‍ തിരക്കേറുന്നു, വരുമാനവും
25 ദിവസം കൊണ്ട് കിട്ടിയത് 100കോടി
ഇനിയും ഉയരുമെന്ന് ദേവസ്വം ബോര്‍ഡ്

13/12/2019  11:40 AM IST
Keralasabdam Online Desk
ശബരിമല 100 കോടി ക്ലബിലേക്ക്
HIGHLIGHTS

കാണിക്ക വരുമാനം 31 കോടി 14 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 21 കോടിയായിരുന്നു

ബരിമലയിലെ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനം 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വരുമാനം നൂറ് കോടിയിലേക്ക്. വിവാദങ്ങള്‍ നിറഞ്ഞ കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ അപേക്ഷിച്ച് 36 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം നടവരവ് ഉള്‍പ്പെടെ ഇതിനോടകം 91 കോടി 83 ലക്ഷമാണ് ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ 7 കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അപ്പം അരവണ വിറ്റുവരവില്‍ നിന്ന് ഇതുവരെ ലഭിച്ചത് 43 കോടി രൂപ . കാണിക്ക വരുമാനം 31 കോടി 14 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 21 കോടിയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച മാത്രം ഒരു കോടി 68 ലക്ഷം രൂപയാണ് കാണിക്കയായി ഭണ്ഡാരത്തിലെത്തിയത്. നാണയങ്ങള്‍ 1, 2, 5, 10 എന്നിങ്ങനെ തരം തിരിച്ച് തുടങ്ങി. 7 കോടിയിലധികം രൂപയുടെ നാണയങ്ങള്‍ എണ്ണി തീര്‍ക്കാനുണ്ടെന്നാണ് വിലയിരുത്തല്‍. നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് പകരം തൂക്കി മൂല്യം നിര്‍ണയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡലാണ് ഇത്തവണ പരിഗണിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഇത് നടപ്പാക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img