തന്റെ തീരുമാനം തെറ്റായിരുന്നെന്ന്
ബോളിവുഡ് താരം നീനാഗൂപ്ത

എല്ലാ കുട്ടികള്‍ക്കും അച്ഛനേയും അമ്മയേയും ആവശ്യമാണ്. ഞാന്‍ മസബയോട് എന്നും സത്യസന്ധമായാണ് പെരുമാറിയിരുന്നത്. അതിനാല്‍ ഇത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല
വിവാഹത്തിന് മുന്‍പ് അമ്മയാകാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ബോളിവുഡിലെ പ്രമുഖ നടിയും,
ഡിസൈനറുമായ നീന ഗുപ്ത. നീന ഗുപ്തയും മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്സും തമ്മിലുള്ള ബന്ധം ബോളിവുഡില്‍ ഒരു കാലത്ത് ചര്‍ച്ചയായിരുന്നു. ഇരുവരുടേയും ബന്ധത്തിലുള്ള മകളാണ് മസബ. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹിതയായിരുന്നില്ല.
മകള്‍ മസബയെ നീന ഗുപ്ത ഒറ്റക്കാണ് വളര്‍ത്തിയത്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നീന ഇക്കാര്യം തുറന്നു പറഞ്ഞത്. വിവാഹത്തിന് മുന്‍പ് ഞാന്‍ കുഞ്ഞിന് ജന്മം നല്‍കുമായിരുന്നില്ല. എല്ലാ കുട്ടികള്‍ക്കും അച്ഛനേയും അമ്മയേയും ആവശ്യമാണ്. ഞാന്‍ മസബയോട് എന്നും സത്യസന്ധമായാണ് പെരുമാറിയിരുന്നത്. അതിനാല്‍ ഇത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. പക്ഷേ അവള്‍ ബുദ്ധിമുട്ടിയെന്ന് എനിക്ക് അറിയാം - നീന പറഞ്ഞു.
Photo Courtesy - Google











