10:52am 18 January 2026
NEWS
ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത്
ടയര്‍ വിവാദത്തില്‍ ഞെരിഞ്ഞമര്‍ന്ന് എം.എം. മണി
ഈ ട്രോളന്‍മാരുടെ ഓരോരോ കാര്യങ്ങള്‍

31/10/2019  10:42 AM IST
Keralasabdam Online Desk
ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത്
HIGHLIGHTS

ഇന്നോവകാര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ കിലോമീറ്റര്‍ എന്നിവയെല്ലാം അക്കമിട്ട് നിരത്തി മണിയാശാന്‍ ഫേസ്ബുക് പോസ്റ്റും ഇട്ടു. പക്ഷേ, ഇതൊന്നും വിശ്വസിക്കാന്‍ ട്രോളന്‍മാര്‍ തയ്യാറല്ല. അവര്‍ മണിയാശാനെ നിര്‍ബാധം കയറി മേയുകയാണ്

ത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത് - പറയുന്നത് മറ്റാരുമല്ല. സംസ്ഥാന വൈദ്യുത മന്ത്രി എം.എം. മണി എന്ന ഇടുക്കിക്കാരുടെ സാക്ഷാല്‍ മണിയാശാന്‍. താനുമായി ബന്ധപ്പെട്ട ടയര്‍വിവാദത്തിന്റെ ഞെട്ടലും നാണക്കേടും ഇനിയും വിട്ടകലാത്ത സാഹചര്യത്തിലാണ് മണിയാശാന്‍ ഇങ്ങിനെ പറഞ്ഞുപോയതത്രെ ! പുറമേ പറഞ്ഞില്ലെങ്കിലും ടയര്‍വിവാദം തീര്‍ത്തപൊല്ലാപ്പാട് മണിയാശാനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എം.എം. മണിയുടെ ഇന്നോവാക്രിസ്റ്റ കാറിന്റെ ടയര്‍ 34 പ്രാവശ്യം മാറ്റിയെന്ന വിവരാവകാശരേഖയാണ് വിവാദങ്ങള്‍ക്കാധാരം. ഇത്രയും ടയര്‍ മണി എന്തിന് വാങ്ങിയെന്ന ചോദ്യം ഒരുഭാഗത്തുയരുമ്പോള്‍ മറുഭാഗത്ത് മണിയാശാനെ ട്രോളന്‍മാര്‍ ട്രോളിക്കൊല്ലുകയാണ്. താന്‍ ഇടുക്കിയില്‍ നിന്നുള്ള ജനനേതാവാണെന്നും, ഇടുക്കിയിലെ മലയോരപ്രദേശങ്ങളിലൂടെയാണ് യാത്രകള്‍ അധികവുമെന്നതിനാല്‍ ടയറിന് പെട്ടെന്ന് തേയ്മാനം വരുന്നത് സ്വാഭാിവകമാണെന്നും മണിയാശാന്‍ വിശദീകരിക്കുന്നു. ഇന്നോവകാര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ കിലോമീറ്റര്‍ എന്നിവയെല്ലാം അക്കമിട്ട് നിരത്തി മണിയാശാന്‍ ഫേസ്ബുക് പോസ്റ്റും ഇട്ടു. പക്ഷേ, ഇതൊന്നും വിശ്വസിക്കാന്‍ ട്രോളന്‍മാര്‍ തയ്യാറല്ല. അവര്‍ മണിയാശാനെ നിര്‍ബാധം കയറി മേയുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മണിയാശാന്റെ ടയര്‍ട്രോളുകളാണ്. അവയില്‍ രസകരമായ ചിലത് ചുവടെ നല്‍കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img