ഗായിക ചിന്‍മയി രണ്ടുംകല്‍പ്പിച്ച് മുന്നോട്ട്
മനോയ്ക്കും നടന്‍ രാധാരവിക്കും വിമര്‍ശനം

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നത്. മനോയുടെ ഒരു വീഡിയോ പുറത്ത് വിട്ടാണ് ചിന്മയി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ മീ ടു കാമ്പയിനുമായി ബന്ധപ്പെട്ട് ചിന്മയി രാധാ രവിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു
തെന്നിന്ത്യന്‍ ഗായകന്‍ കാര്‍ത്തിക് മീ ടൂ കുരുക്കില്‍. ഗായകന്‍ കാര്‍ത്തികിന് എതിരെയുള്ള മീടൂ ആരോപണം ഇന്ത്യന്‍ സിനിമയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഗായിക
ചിന്‍മയി ശ്രീപദയാണ് കാര്‍ത്തികിനെതിരെ രംഗത്ത് എത്തിയത്. കാര്‍ത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും അദ്ദേഹത്തിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ വരെ കാര്‍ത്തിക് അയച്ചു എന്നാണ് ചിന്‍മയിയുടെ ആരോപണം. ഇപ്പോള്‍ തമിഴ്നാട് ഡബ്ബിംഗ് ആര്‍ടിസ്റ്റ് യൂണിയനില്‍ കാര്‍ത്തിക് ചേര്‍ന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ചിന്‍മയി. ഗായകന്‍ മനോയെയും ചിന്‍മയി വിമര്‍ശിക്കുന്നുണ്ട്. നേരത്തെ മീ ടു ആരോപണത്തിന് ശേഷം കാര്‍ത്തിക്കിനെ പിന്തുണച്ച് മനോ രംഗത്തെത്തിയിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നത്. മനോയുടെ ഒരു വീഡിയോ പുറത്ത് വിട്ടാണ് ചിന്മയി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ മീ ടു കാമ്പയിനുമായി ബന്ധപ്പെട്ട് ചിന്മയി രാധാ രവിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കാര്‍ത്തിക്കിന് എതിരായ വാര്‍ത്തക്കെതിരെ രംഗത്ത് വന്നപ്പോള്‍ മനോ തന്നെ വിളിച്ച് ആരോപണം ഉന്നയിച്ച പെണ്‍കുട്ടികളുടെ പേരുകള്‍ പറയണമെന്ന് ആവശ്യപ്പെട്ടുവെന്ന് ചിന്‍മയി പറയുന്നു. കാര്‍ത്തിക്കിനെ ഒരു ഗായകന്‍ എന്ന നിലയില്‍ ബഹുമാനിക്കുന്നു. പദവിയും പ്രശസ്തിയും മറ്റുള്ളവരെ ഉപദ്രവിക്കാനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. താനൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല. സ്വന്തം പിന്‍ഗാമി ഇത്രമാത്രം ചെയ്തിട്ടും അയാളെ സംരക്ഷിക്കാനാണ് മനോ ഈ നീക്കം നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ചിന്‍മയി പറഞ്ഞു.
Photo Courtesy - Google
















