മുഖ്യമന്ത്രിയായി മമ്മൂട്ടി വിലസുന്നു
സെക്രട്ടറിയേറ്റില്‍ തിരക്കിട്ട ഷൂട്ടിങ്

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഒന്ന് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് മമ്മൂട്ടി തലസ്ഥാനത്ത് എത്തിയത്. കേരളാമുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പ്രധാനരംഗങ്ങളില്‍ പലതും സെക്രട്ടറിയേറ്റിലും പരിസരപ്രദേശങ്ങളിലുമായാണ് ഷൂട്ട് ചെയ്യുന്നത്
കേരളസംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരോ..? ഏയ്. അങ്ങിനെ വരാന്‍ വഴിയില്ലല്ലോ. സെക്രട്ടറിയേറ്റില്‍ കഴിഞ്ഞദിവസം എത്തിയ സന്ദര്‍ശകരില്‍ ആരോ ഒരാള്‍ക്ക് തോന്നിയ സംശയമാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച മുഖ്യമന്ത്രി. അദ്ദേഹം നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലുണ്ട്. പിന്നിതാരാണ് ദര്‍ബാര്‍ ഹോളില്‍ മറ്റൊരുമുഖ്യമന്ത്രി. ഒന്നാം നമ്പര്‍ കാറും പരിവാരങ്ങളുമെല്ലാം ദര്‍ബാര്‍ ഹാളിന് മുന്നിലുണ്ട്. അല്‍പ്പം മുമ്പ് ഇതെല്ലാം നോര്‍ത്ത് ബ്ലോക്കില്‍ കണ്ടതാണ്. അപ്പോള്‍ പിന്നെങ്ങിനെ ഇത്....? സന്ദര്‍ശകന് ആകെ സംശയം. പിന്നീട് കാര്യം തിരക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയത്. നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലുള്ളത് റിയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. അദ്ദേഹത്തിന്റെ ഒന്നാംനമ്പര്‍ കാറാണ് നോര്‍ത്ത് ബ്ലോക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ദര്‍ബാര്‍ ഹാള്‍ പരിസരത്ത് കണ്ടത് റീല്‍ മുഖ്യമന്ത്രി. എന്നുവെച്ചാല്‍ റീലില്‍ മാത്രം കാണാന്‍ സാധിക്കുന്ന മുഖ്യമന്ത്രി. മുഖ്യമന്ത്രിയായി വേഷമിടുന്നത് സാക്ഷാല്‍ മമ്മൂട്ടി തന്നെ. ഹൊ ! ഇപ്പോഴാണ് സംഗതി തിരിഞ്ഞത് സന്ദര്‍ശകന്‍ പറഞ്ഞു. പിന്നെ കുറച്ചുനേരം ഷൂട്ടിങും കണ്ടശേഷമാണ് ടിയാന്‍ മടങ്ങിയത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഒന്ന് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് മമ്മൂട്ടി തലസ്ഥാനത്ത് എത്തിയത്. കേരളാമുഖ്യമന്ത്രിയുടെ വേഷത്തിലാണ്
മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പ്രധാനരംഗങ്ങളില്‍ പലതും സെക്രട്ടറിയേറ്റിലും പരിസരപ്രദേശങ്ങളിലുമായാണ് ഷൂട്ട് ചെയ്യുന്നത്. അതിനാല്‍ ഇനികുറച്ചുനാള്‍ മമ്മൂട്ടി തലസ്ഥാനത്ത് തന്നെയുണ്ടാകും. ഷൂട്ടിങിനിടെ വീണുകിട്ടിയ ഇടവേളയില്‍ തന്റെ സുഹൃത്ത് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രത്തിന്റെ ഷൂട്ടിങിനായി മമ്മൂട്ടി സെക്രട്ടറിയേറ്റ് കോമ്പൗണ്ടിലെത്തുന്നത്. 2011 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ആഗസ്റ്റ് 15 ആയിരുന്നു അവസാനമായി അദ്ദേഹം സെക്രട്ടറിയേറ്റിനുള്ളില്‍ വെച്ച് അഭിനയിച്ച ചിത്രം. അതില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി അഭിനയിച്ചതെങ്കില്‍ ഇക്കുറി സാക്ഷാല്‍ മുഖ്യമന്ത്രി ആയിത്തന്നെയാണ് താരത്തിന്റെ വരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ മമ്മൂട്ടി തന്നെ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ഇതോടെ മമ്മൂട്ടിയുടെ ആരാധകരും ആവേശത്തിലാണ്. മുഖ്യമന്ത്രിയായ മമ്മൂക്കയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
Photo Courtesy - Google











