മ്യൂചല്‍ഫണ്ട് വാങ്ങാനും വില്‍ക്കാനും
സൗകര്യമൊരുങ്ങുന്നു, പ്രഖ്യാപനം ഉടന്‍

സംഭാവന നല്‍കാനും അയയ്ക്കാനും സ്വീകരിക്കാനും ജിയോ മോണി ഉപയോക്താക്കളെ അനുവദിക്കുന്നു. റിലയന്‍സ് ജിയോ ഏതാനും മാസങ്ങളായി സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു
സാമ്പത്തികസേവനരംഗത്ത് കാലുറപ്പിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് നീക്കം. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് പുതുവര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട്, മറ്റ് സാമ്പത്തിക സേവനം തുടങ്ങിയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കാന്‍ റിലയന്‍സ് ജിയോയുടെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ജിയോമോണി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് സേവനങ്ങള്‍ക്കൊപ്പം ബില്ലുകള്‍ അടയ്ക്കുന്നതിനും മൊബൈല്‍ ഫോണുകളും ഡിടിഎച്ച് കണക്ഷനുകളും റീചാര്‍ജ് ചെയ്യുന്നതിനും ഇതുപയോഗിക്കാം. മാത്രമല്ല സംഭാവന നല്‍കാനും അയയ്ക്കാനും സ്വീകരിക്കാനും ജിയോ മോണി ഉപയോക്താക്കളെ അനുവദിക്കുന്നു. റിലയന്‍സ് ജിയോ ഏതാനും മാസങ്ങളായി സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് ജിയോ ഇതുവരെ തയ്യാറായിട്ടില്ല. ഏതാനും പാദങ്ങളായി തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ ഇത്തരം സാമ്പത്തിക സേവനങ്ങളില്‍ ബീറ്റാ ടെസ്റ്റിംഗ് നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഉല്‍പ്പന്നം പുറത്തിറക്കും മുന്‍പ് ശ്യംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ ഇത് സഹായകരമാകും.
Photo Courtesy - Google















