01:45am 18 January 2026
NEWS
വമ്പന്‍ ഓഫറുകളുമായി എത്തി
മറ്റുള്ള കമ്പനികളെ കുത്തുപാള എടുപ്പിച്ചു
ഇപ്പോള്‍ നിരക്കുവര്‍ധനവും, ജിയോ കൊള്ളാം !



02/12/2019  10:53 AM IST
Keralasabdam Online
ജിയോ കൊള്ളാം !
HIGHLIGHTS

ടെലികോം മേഖലയെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ ശ്രമം എന്ന് ജിയോ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ജിയോ ഇതര നമ്പറുകളിലേയ്ക്കുള്ള അണ്‍ലിമിറ്റഡ് സൌജന്യ വോയ്‌സ് കോളുകള്‍ നേരത്തെ തന്നെ ജിയോ നിര്‍ത്തിയിരുന്നു

വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ നിരക്കുവര്‍ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ റിലയന്‍സ് ജിയോയും നിരക്ക് വര്‍ധനവുമായി രംഗത്ത്. നാളെ (ഡിസംബര്‍ മൂന്ന്) മുതല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെല്ലും അറിയിച്ചിട്ടുണ്ട്. 42 ശതമാനം നിരക്ക് വര്‍ദ്ധനയാണ് ഈ വന്‍ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഈ കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ജിയോയും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് പുതിയ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്. 40 ശതമാനം നിരക്ക് വര്‍ദ്ധനയാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ ഇത് നിലവില്‍ വരുമെന്ന് ജിയോ പ്രസ്താവനയില്‍ അറിയിച്ചു. അണ്‍ലിമിറ്റഡ് വോയ്സ് കോളും ഡാറ്റയും ഉള്‍പ്പെട്ട പ്ലാനുകളാണ് നിരക്കുകള്‍ കൂട്ടി അവതരിപ്പിക്കുന്നത്. കോള്‍, ഡാറ്റ നിരക്കുകള്‍ കൂട്ടുകയാണെങ്കിലും ഉപഭോക്താക്കള്‍ 300 ശതമാനം അധികം ഗുണം ലഭിക്കുന്ന പാക്കേജുകളാണ് അവതരിപ്പിക്കുന്നത് എന്ന് ജിയോ അവകാശപ്പെടുന്നു. ടെലികോം മേഖലയെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ ശ്രമം എന്ന് ജിയോ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ജിയോ ഇതര നമ്പറുകളിലേയ്ക്കുള്ള അണ്‍ലിമിറ്റഡ് സൌജന്യ വോയ്‌സ് കോളുകള്‍ നേരത്തെ തന്നെ ജിയോ നിര്‍ത്തിയിരുന്നു. 2016ല്‍ കുറഞ്ഞ നിരക്കുമായി വിപണി പിടിച്ച ജിയോയുടെ വരവോടെ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ലൈസന്‍സ് ഫീയും നികുതിയുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും വൊഡാഫോണ്‍ അടക്കമുള്ള കമ്പനികളെ പ്രതിസന്ധിയിലാക്കി. 2018ല്‍ ഐഡിയ സെല്ലുലാറിനെ വൊഡാഫോണ്‍ വാങ്ങി വൊഡാഫോണ്‍ - ഐഡിയ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗത്തിലായിരുന്നു. വൊഡാഫോണ്‍ ഐഡിയ 50,000 കോടിക്ക് മുകളിലും എയര്‍ടെല്‍ 20,000 കോടിക്ക് മുകളിലും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ വിടാന്‍ ആലോചിക്കുന്നതായി വൊഡാഫോണ്‍ സിഇഒ നിക്ക് റീഡ് പറഞ്ഞിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img