എല്ലാവരും നിരക്ക് കൂട്ടിയപ്പോള്‍
ജിയോ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു

പൊതുമേഖലാസ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഏതുസമയവും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതെല്ലാം റിലയന്‍സിന് അനുകൂലഘടങ്ങളാണെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ വിലയിരുത്തുന്നു
വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ വമ്പന്‍മാര്‍ ടെലികോം നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ റിലയന്‍സ് ജിയോ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. നേരത്തെ, മറ്റുകമ്പനികള്‍ക്ക് പിന്നാലെ ജിയോയും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് വരിക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം 199 രൂപയുടെ റീചാര്‍ജിന് ഒരുമാസത്തേക്ക് (28ദിവസം) ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളുകളും മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള അണ്‍ലിമിറ്റഡ് കോളുകളും (ആയിരം മിനിറ്റ്) ലഭിക്കും. ദിവസേന 1.5 ജിബിയുടെ ഡേറ്റയും ഈ ഓഫറില്‍ ലഭ്യമാണ്. ഇതേ ആനൂകൂല്യങ്ങള്‍ 2,3,12 മാസ കാലാവധിയിലും ലഭ്യമാണ്. ഇതിനായി യഥാക്രമം 399,555,2199 പ്ലാനുകള്‍ റീചാര്‍ജ് ചെയ്യണം. ഇതില്‍ മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. നോരത്തെ ജിയോ ടു ജിയോ സൗജന്യകോളുകള്‍ ജിയോ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ അത് വീണ്ടും കൊണ്ടുവരുന്നത് നിലവില്‍ അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന മറ്റുകമ്പനികളെ കൂടുതല്‍ പ്രതിരോധത്തിലാക്കും. സാമ്പത്തികബാധ്യത രൂക്ഷമായതോടെ ടെലികോം ഭീമനായ വോഡഫോണ്‍ ഇന്ത്യ വിട്ടേയ്ക്കുമെന്നുപോലും സൂചനയുണ്ട്. പിന്നെ ഐഡിയ. എയര്‍ടെല്‍ തുടങ്ങി രണ്ടുകമ്പനികള്‍ മാത്രമാകും ശേഷിക്കുക. പൊതുമേഖലാസ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഏതുസമയവും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതെല്ലാം റിലയന്‍സിന് അനുകൂലഘടങ്ങളാണെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
Photo Courtesy - Google