10:53am 18 January 2026
NEWS
മധ്യേഷ്യയില്‍ യുദ്ധഭീതിക്ക് അയവ്
കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന്
ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം

09/01/2020  04:19 AM IST
Keralasabdam Online Desk
യുദ്ധഭീതിക്ക് അയവ്
HIGHLIGHTS

റഷ്യയും ചൈനയും ഈ ഭിഷണിയെക്കുറിച്ച് ബോധമുള്ളവരാകണമെന്നും ട്രംപ് വ്യക്തമാക്കി.എല്ലാവരും ഒരുമിക്കണമെന്നും മധ്യേഷ്യയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും ട്രംപ് പറയുമ്പോഴും യുദ്ധത്തെക്കുറിച്ച് അദ്ദേഹം പ്രത്യക്ഷത്തില്‍ ഒന്നും പറയുന്നില്ല എന്നത് ആശ്വാസകരമാണ്

യുദ്ധഭീതിക്ക് അയവ് വരുന്നു. മധ്യേഷ്യയില്‍ കൂടുതല്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. നിലവിലെ അമേരിക്കയുടെ സാമ്പത്തിക സാഹചര്യം മുമ്പത്തേക്കാളും മികച്ചതാണ്. 2.5 ട്രില്യണ്‍ ഡോളറിന്റെ സൈന്യമാണ് അമേരിക്കയുടേത്. സൈന്യം മുമ്പത്തേക്കാളും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആക്രമണത്തിന് പ്രത്യാക്രമണമാണ് ലോകം പ്രതീക്ഷിച്ചിരുന്നതെങ്കിലും ട്രംപിന്റെ ഭാഗത്തുനിന്നും അത്തരമൊരുനീക്കം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ സൈനികര്‍ക്ക് ഇറാന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. സൈന്യം എല്ലാത്തരത്തിലും സജ്ജരാണ്. ഹിസ്‌ബൊള്ള അടക്കമുള്ളവരെ പരിശീലിപ്പിച്ചയാളാണ് തങ്ങള്‍ കൊല ചെയ്ത ഖാസിം സുലൈമാനിയെന്ന് ട്രംപ് പറഞ്ഞു. ഇതടക്കം മേഖലയില്‍ സുലൈമാനി നടത്തിയ ഭീകരപ്രവര്‍ത്തനങ്ങള്‍ ട്രംപ് എണ്ണിപ്പറഞ്ഞു. അമേരിക്കയുടെ സഖ്യകക്ഷികളടക്കമുള്ളവര്‍ ഒരുമിക്കേണ്ട സാഹചര്യമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ചൈനയും ഈ ഭിഷണിയെക്കുറിച്ച് ബോധമുള്ളവരാകണമെന്നും ട്രംപ് വ്യക്തമാക്കി.എല്ലാവരും ഒരുമിക്കണമെന്നും മധ്യേഷ്യയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും ട്രംപ് പറയുമ്പോഴും യുദ്ധത്തെക്കുറിച്ച് അദ്ദേഹം പ്രത്യക്ഷത്തില്‍ ഒന്നും പറയുന്നില്ല എന്നത് ആശ്വാസകരമാണ്. കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ എണ്‍പത് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.എന്നാലിത് അമേരിക്ക നിഷേധിക്കുകയാണ്. ഒരു ഡസനിലധികം മിസ്സൈലുകളാണ് ഇറാഖിലെ അമേരിക്കന്‍താവളത്തില്‍ വീണത്. ഇറാന്‍ ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയത്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img